March 12, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക .ഒരു സാധാരണ പോലീസുകാരനായ മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്റെ സാഹസിക യാത്രയാണ് തിമിരു പുടിച്ചവന്റെ ഇതിവൃത്തം.

വിജയ് ആന്റണി ഫിലിം കോര്‍പറേഷന് വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിര്‍മ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍ വിനോദ ചിത്രമായ തിമിരു പുടിച്ചവന്‍ പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യo.നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്‍.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സഹ സംവി ധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന്‍. 

ചിത്രത്തില്‍ അമിത് തിവാരി,റോബോ ശങ്കര്‍,ബോസ് വെങ്കട്,ഡാനിയല്‍ ആനിപോപ്പ്,ഇളവരസു, ജി എം കുമാര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. ആര്‍ ഡി രാജശേഖര്‍ ഛായാ ഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധാ എന്റര്‍ടെയിന്‍ മെന്റിന്റെ ബാനറില്‍ നടന്‍ സത്യയും ബദ്രി കസ്തൂരിയും നിര്‍മിച്ച ജരുഗണ്ടിടച്ചിങ് ഹാര്‍ട്ട് മൂവി മേക്കേഴ്സ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുo.

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി.

ജനാധിപത്യത്തിന്റെ പ്രതിസന്ധി തന്നെയായിരിക്കും അറം രണ്ടാംഭാ​ഗവും ചർച്ച ചെയ്യുകയെന്ന് സംവിധായകൻ ​ഗോപി നൈനാർ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ചേരിതിരി വായിരിക്കും ഇത്തവണ പ്രമേയമാകുക.

 

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി രാഷ്ട്രീയക്കാരിയാകുന്നു. അറം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് താരം രാഷ്ട്രീയ നേതാവായെത്തുന്നത്. ആദ്യ ഭാഗത്തില്‍ ശക്തമായ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തിയത്. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയക്കാരിയാകുകയാണ്. കളക്ടറില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെങ്ങനെയെന്ന ആകാംഷയിലാണ് വാര്‍ത്ത പുറത്തിറങ്ങിയതു മുതലുള്ള ആരാധകരുടെ ആകാംഷ.

അറത്തിന് തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയ നയന്‍സിനെ തലൈവി എന്ന അഭിസംബോധനയോടു കൂടിയാണ് ആരാധകര്‍ വരവേറ്റത്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ഗോപി നൈനാനാണ് സംവിധാനം. കെ.രാജേഷാണ് നിര്‍മ്മാണം.

തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ജലദൗര്‍ലഭ്യവും പടര്‍ന്നു പന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകളും തുറന്നു കാട്ടുന്നതും, മാഫിയയ്‌ക്കെതിരെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാറിന്റെയും രാഷ്ട്രീയക്കാരുടെയും മുഖം മൂടി പിച്ചിച്ചീന്തുന്ന ചിത്രം കൂടിയായിരുന്നു അറം.