ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പുതിയ വീഡിയോ പ്ലാറ്റ്‌ഫോം സര്‍വീസായ (പ്ലാറ്റ്‌ഫോം ആസ് എ സര്‍വീസ്-സിപാസ്) 'എയര്‍ടെല്‍ ഐക്യു വീഡിയോ' അവതരിപ്പിക്കുന്നു. എയര്‍ടെലിന്റെ ഇന്‍-ഹൗസ് എന്‍ജിനീയറിങ് ടീമാണ് സേവനം വികസിപ്പിച്ചത്.
എയര്‍ടെല്ലിന്റെ ശക്തമായ ക്ലൗഡും അത്യാധുനിക വീഡിയോ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ബിസിനസുകള്‍ക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപത്തിലും അടിസ്ഥാന സൗകര്യത്തിലും സാങ്കേതിക വിദ്യയിലും വലതും ചെറുതുമായ സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ ലോകോത്തര വീഡിയോ സ്ട്രീമിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ടെല്‍ ഐക്യു വീഡിയോ സൗകര്യമൊരുക്കുന്നു.
കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ സേവനം നല്‍കുന്നതാണ് എയര്‍ടെല്‍ ഐക്യു വീഡിയോ. വെബ് ഡെവലപ്‌മെന്റ്, കണ്ടന്റ് ഹോസ്റ്റിങ്, ക്യൂറേഷന്‍, ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് മുതല്‍ അന്വേഷണവും കണ്ടെത്തലും വിശകലനവും മോണിറ്റൈസേഷന്‍ മോഡലും വരെയുള്ള വിവിധങ്ങളായ ഫീച്ചറുകളുണ്ട്. വളര്‍ന്നു വരുന്ന ഡിജിറ്റല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കുള്ള ഒടിടി സേവനങ്ങള്‍ക്കായി എയര്‍ടെല്‍ ഐക്യു വീഡിയോ ഉപയോഗിച്ച രാജ് ടിവിയുടെ ഉദാഹരണം എടുക്കാം. തങ്ങള്‍ക്ക് മികച്ച തമിഴ്, തെലുങ്കു, കന്നഡ, മലയാള സിനിമകള്‍ ഉള്‍പ്പെട്ട 30,000 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള കണ്ടന്റ് ലൈബ്രറിയുണ്ടെന്നും എന്നാല്‍ ഇവയില്‍ പലതും ടേപ്പുകളോ അനലോഗ് ഫോര്‍മാറ്റിലോ ഉള്ളവയായിരുന്നെന്നും കാണികള്‍ക്ക് ഇവ ഒടിടിയിലൂടെയും വേണ്ടിയിരുന്നുവെന്നും എയര്‍ടെല്‍ ഐക്യു വീഡിയോ ഉപയോഗിച്ച് ഇതെല്ലാം തങ്ങള്‍ക്ക് ഡിജിറ്റലാക്കാന്‍ സാധിച്ചു. എയര്‍ടെലിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത് തങ്ങളുടെ തന്നെ ഒടിടിയിലൂടെ ഇത് ഇന്ത്യയിലെയും ആഗോള തലത്തിലും ഉള്ള പ്രക്ഷകരിലേക്ക് എത്തിച്ചതെന്നും രാജ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് മാനേജിങ് ഡയറക്ടര്‍ എം.രാജേന്ദ്രന്‍ പറഞ്ഞു. വളരെ കുറഞ്ഞ ചെലവില്‍ വേഗത്തില്‍ ഇതെല്ലാം സാധിച്ചെന്നും ഉപഭോക്തൃ അനുഭവം മികച്ചതായിരുന്നെന്നും എയര്‍ടെലുമായുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
നിലവിലെ 1.5 ബില്ല്യന്‍ ഡോളറിന്റെ ഇന്ത്യയുടെ ഒടിടി വിപണി 2030ഓടെ 12.5 ബില്ല്യന്‍ ഡോളറിലെത്തുമെന്നാണ് ആര്‍ബിഎസ്എ ഉപദേഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നത്. ഒടിടിയുടെ വളര്‍ച്ചാ തരംഗം ഇനി 2, 3, 4 തലങ്ങളിലുള്ള നഗരങ്ങളില്‍ നിന്നായിരിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. പ്രാദേശിക ഭാഷകളായിരിക്കും വളര്‍ച്ചയുടെ പ്രധാന കേന്ദ്രം. നിലവിലെ മാറികൊണ്ടിരിക്കുന്ന ട്രെന്‍ഡ് കണക്കിലെടുത്ത് നിലവിലെ പ്രാദേശിക ഒടിടികള്‍ ഉയരുന്ന എണ്ണത്തിന് അനുസരിച്ച് ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്നതിന് സാങ്കേതിക പ്ലാറ്റ്‌ഫോമുകളെ തേടുകയാണ്. പ്രാദേശിക ടിവി പ്രേക്ഷേപകരെ പോലുള്ള പരമ്പരാഗത കണ്ടന്റ് സേവന ദാതാക്കള്‍ അവരുടെ ഉള്ളടക്കങ്ങളും കണ്ടന്റ് ലൈബ്രറികളും ഒടിടി ആപ്ലിക്കേഷനിലൂടെ ഡിജിറ്റൈസ് ചെയ്യുന്നതിലേക്ക് തിരിയുകയാണ്.
എയര്‍ടെല്‍ ഐക്യു വീഡിയോ ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമാണ് ഒരുക്കുന്നതെന്നും ഇത് കണ്ടന്റില്‍ കേന്ദ്രീകരിക്കുന്ന സംരംഭകര്‍ക്ക് പ്രോല്‍സാഹനമാകുമെന്നും എയര്‍ടെല്‍ ഐക്യു വീഡിയോ സാങ്കേതിക സഹായത്തിലൂടെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുമെന്നും എയര്‍ടെല്‍ ഐക്യു വീഡിയോയിലൂടെ കൂടുതല്‍ കണ്ടന്റ് സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.
ബീറ്റാ ഘട്ടത്തില്‍ ഇറോസ് നൗവും നേപ്പാളിലെ സിജി ടെലികോമും എയര്‍ടെല്‍ ഐക്യു വീഡിയോ വിന്യസിച്ചു. വിപണിയുടെ താല്‍പര്യം കണക്കിലെടുത്താല്‍ വരുന്ന വര്‍ഷം പ്ലാറ്റ്‌ഫോമില്‍ 50ലധികം ബ്രാന്‍ഡുകളെത്തുമെന്നാണ് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നത്.
നേപ്പാളില്‍ ടെലികോമില്‍ അത്യാധുനിക ഐപിടിവിയും വീഡിയോ ഒടിടി പ്ലാറ്റ്‌ഫോമും അവതരിപ്പിക്കാനായിരുന്നു ആഗ്രഹമെന്നും വീഡിയോ അടിസ്ഥാനമാക്കിയുള്ള എയര്‍ടെല്‍ എക്‌സ്ട്രീമിന്റെ വാഗ്ദാനങ്ങള്‍ പ്രായോഗികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും ടെലികോം കമ്പനിയെ കുറിച്ചുള്ള അറിവും സഹകരണത്തിന് വഴിയൊരുക്കിയെന്നും എയര്‍ടെല്‍ ഐക്യു വീഡിയോ തങ്ങളുടെ വീഡിയോ ഒടിടിയെയും ഐപിടിവിയെയും ശക്തമാക്കിയെന്നും നേപ്പാളിലെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഉപകരണങ്ങളില്‍ തടസമില്ലാത്ത വീഡിയോ സ്ട്രീമിങ് എത്തിച്ചെന്നും സിജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നിരവണ ചൗധരി പറഞ്ഞു.
എയര്‍ടെലുമായി വര്‍ഷങ്ങളായുള്ള തങ്ങളുടെ പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നും ഇപ്പോഴത്തെ സാങ്കേതിക സഹകരണത്തില്‍ ആവേശ ഭരിതരാണെന്നും അവരുടെ ശക്തമായ ഇന്‍ഫ്രാസ്ട്രക്ചറും വിപുലമായ നെറ്റ്വര്‍ക്ക് കവറേജും ബ്ലോക്ക്ബസ്റ്റര്‍ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ എത്തിക്കാന്‍ ഞങ്ങളെ സഹായിക്കുന്നുവെന്നും ഏറ്റവും പുതിയ എയര്‍ടെല്‍ ഐക്യു വീഡിയോ നൂതനമായ സംരംഭമാണെന്നും ഇറോസിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വരിക്കാരുടെ അടിത്തറയ്ക്ക് അനുയോജ്യമായ മൂല്യം പകരാന്‍ ഇത് സഹായിക്കുമെന്നും ഇറോസ് നൗ സിഇഒ അലി ഹുസൈന്‍ പറഞ്ഞു.
ക്ലൗഡ് അധിഷ്ഠിത ഓമ്നി-ചാനല്‍ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു, സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ഇടപഴകുന്നത് കൂടുതല്‍ ശക്തമാക്കാന്‍ ബ്രാന്‍ഡിനെ പ്രാപ്തമാക്കുന്നു. വ്യത്യസ്ത ചാനലുകള്‍ക്കായി ഒന്നിലധികം ആശയവിനിമയ പ്ലാറ്റ്‌ഫോമുകളുടെ ആവശ്യം എയര്‍ടെല്‍ ഐക്യു ഇല്ലാതാക്കുന്നു. കേവലം ഒരു കോഡ് ഉപയോഗിച്ച്, ബിസിനസുകള്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ വോയ്സ്, എസ്എംഎസ്, ഐവിആര്‍, വീഡിയോ തുടങ്ങിയ ആശയവിനിമയ സേവനങ്ങള്‍ ഡെസ്‌ക്ടോപ്പിലും മൊബൈലിലുമുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളില്‍ ഒരു ഏകീകൃത പ്ലാറ്റ്ഫോമിലൂടെ കൂട്ടിച്ചേര്‍ക്കാനാകും.