April 26, 2024

Login to your account

Username *
Password *
Remember Me

വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് AU സ്മോൾ ഫിനാൻസ് ബാങ്ക്

AU Small Finance Bank granted menstrual leave to women employees AU Small Finance Bank granted menstrual leave to women employees
മുംബൈ: വനിതാ ജീവനക്കാരെ ഉദ്ദേശിച്ച് ആർത്തവ അവധി നയം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് AU സ്മോൾ ഫിനാൻസ് ബാങ്കും. ആർത്തവ അവധി പോളിസി പ്രകാരം വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. കൂടാതെ, എക്സിറ്റ് ചെയ്യുന്ന ജീവനക്കാർക്ക് പിന്നീട് വീണ്ടും ബാങ്കിൽ ജോലിയിൽ ജോയിൻ ചെയ്യാൻ അനുവദിക്കുന്ന ‘AU ഫോറെവർ പാസ്’ പദ്ധതിയും ബാങ്ക് പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതൽ നയം നടപ്പിലാക്കും.
'വൈവിധ്യവും(Diversity) ഉൾപ്പെടുത്തലും (Inclusion) AU ബാങ്കിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്, ആർത്തവ അവധി പോളിസി പ്രകാരം സ്ത്രീകൾക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി നൽകിക്കൊണ്ട് അവരെ ഉൾക്കൊള്ളുന്ന ഒരു ജോലിസ്ഥലം കെട്ടിപ്പടുക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
‘AU ഫോറെവർ പാസ്’ അനുസരിച്ച് 3 വർഷത്തെ സേവനത്തിന് ശേഷം സ്ഥാപനം വിടുന്ന ജീവനക്കാർക്കായി എക്സിറ്റ് സമയത്ത്, ഗോൾഡ് നിലവാരത്തിലുള്ള സേവന റെക്കോർഡും ബാങ്കിന്റെ വളർച്ചയ്ക്ക് സംഭാവനയും ചെയ്തിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് ഒരു 'AU ഫോറെവർ പാസ്' അംഗത്വം നൽകും, ഇതനുസരിച്ചു വിട്ടുപോയ ഉദ്യോഗസ്ഥർക്ക് പിന്നീടെപ്പോഴെങ്കിലും അവരാഗ്രഹിക്കുന്നെങ്കിൽ AU SFB-യിൽ ചേരാനുള്ള ഉറപ്പായ അവസരം ലഭിക്കും.
AU സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ശ്രീ. സഞ്ജയ് അഗർവാൾ പറഞ്ഞു, “ഞങ്ങളുടെ 'ബദ്‌ലാവ്' എന്ന ധാർമ്മികതയ്ക്ക് കീഴിൽ ഞങ്ങളുടെ സ്ഥാപനത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. എല്ലാവരെയും പിന്തുണയ്ക്കുന്നതും ഉൾക്കൊള്ളുന്നതും. സ്ത്രീകളുൾപ്പെടെയുള്ള വൈവിധ്യമാർന്ന തൊഴിൽ സേനയുടെയും പുറത്തുകടക്കുന്ന ജീവനക്കാരുടെയും ആവശ്യങ്ങൾ വിലമതിക്കുന്നെങ്കിൽ മാത്രമേ ഒരു ജോലിസ്ഥലത്തിന്റെ സംസ്കാരം പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒന്നായി കണക്കാക്കാൻ കഴിയൂ. സ്ത്രീകൾക്ക് സൗഹൃദപരമായ പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ആർത്തവ അവധി പോലുള്ള നയങ്ങൾ വഴിയൊരുക്കും. അതുപോലെ, വ്യക്തിപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ പ്രൊഫഷണൽ അഭിലാഷങ്ങൾ കാരണം ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന ജീവനക്കാരുടെ സംഭാവനയെ മാനിക്കുന്നതിനാണ് 'AU ഫോറെവർ പാസ്' അവതരിപ്പിക്കുന്നത്. 'ബദ്‌ലാവ്' എന്ന ഈ യാത്രയിൽ, ഞങ്ങളുടെ എല്ലാ ജീവനക്കാരുമായും കൈകോർത്ത് ഞങ്ങൾ മുന്നോട്ട് പോകും."
കൂടാതെ, എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ എച്ച്ആർ മേധാവി ശ്രീ വിവേക് ത്രിപാഠി കൂട്ടിച്ചേർത്തു, “പാൻഡെമിക് സമയത്തും ശേഷവും എയു ബാങ്ക് അതിന്റെ ജീവനക്കാർക്ക് ജോലിസ്ഥലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 'എയു ഫോർഎവർ പാസ്' സംരംഭം, ആർത്തവ ലീവ് പോളിസി, ജന്മദിന അവധി, വിവാഹ വാർഷിക അവധി, പിതൃത്വ അവധി, ഡൊണേറ്റിംഗ് ലീവ് പോളിസി, ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കുള്ള ശമ്പളത്തോടുകൂടിയ അവധിക്കാല അവധി, വിദ്യാഭ്യാസ സഹായ പദ്ധതി, വ്യക്തിഗത വായ്പാ നയം തുടങ്ങിയ നയങ്ങൾ സമീപകാലത്ത് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സ്വീയകരിച്ചിട്ടുള്ള നടപടികളാണിവയെല്ലാം."
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.