റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള മലയാളികളെയെല്ലാം ഭാഗമാക്കി എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക മലയാള ദിനമായി ആചരിച്ചിരുന്നു.
കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റിയുടെയും കേളി കുടുംബവേദിയുടെയും നേതൃ ത്വത്തില്‍ എട്ടാമത് കേളി ഫുട്ബാള്‍ മത്സര വേദിയായ റയല്‍ മാഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തി ലാണ് ലോകമലയാള ദിനാചരണം സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീ നര്‍ കെ.പി.എം സാദിഖ് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കേളി കുടുംബവേദി സെക്ര ട്ടറി സീബ അനിരുദ്ധന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരി പ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ബി.പി.രാജീവന്‍, ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ.ട്രഷറര്‍ വര്‍ഗീസ് തുടങ്ങിയ വര്‍ നേതൃത്വം നല്‍കി.