വാഴ‌്സ : ഫ്രാൻസിൽ നടന്ന ഭാരങ്ങളുടെയും അളവുകളുടെയും പൊതുസമ്മേളനം കിലോഗ്രാമിന‌് പുതിയ നിർവചനം നൽകി. കിലോഗ്രാമിനൊപ്പം ആംപിയർ, കെൽവിൻ, മോൾ എന്നിവയ‌്ക്കും പുതിയ നിർവചനം നൽകി. കിലോഗ്രാം, മറ്റ് പ്രധാന അളവ് യൂണിറ്റുകൾ എന്നിവ ഒരു വാലറ്റ് കാർഡിലേക്ക് കൊള്ളാവുന്ന തരത്തിലുള്ള സംഖ്യകളുടെ മൂല്യങ്ങൾ ഉപയോഗിച്ചു കണക്കാക്കുo. പ്ലാങ്ക് കൺസ്റ്റന്റ‌് എന്നാണ‌് ഇത‌് അറിയപ്പെടുക.
ഇതുവരെ പാരീസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം–ഇറിഡിയം ലോഹസങ്കര സിലിണ്ടറിന്റെ പിണ്ഡ മായാണ‌് കിലോഗ്രാം നിർവചിച്ചിരുന്നത‌്. ലെ ഗ്രാൻഡ‌് കെ എന്നറിയപ്പെടുന്ന ഇത‌് 1889 മുതലാണ‌് ലോകത്തിലെ ശരിയായ കിലോഗ്രാമായി ഉപയോഗിച്ചു തുടങ്ങിയത‌്.ഇത‌് കാലാനുസൃതമായി നവീ കരിക്കണമെന്ന‌് ആവശ്യമുയർന്നിരുന്നു. അമ്പതിലേറെ രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനം ഏകക ണ‌്ഠ മായാണ‌് മാറ്റം അംഗീകരിച്ചത‌്.