April 25, 2024

Login to your account

Username *
Password *
Remember Me

സന്ദര്‍ശക വിസ താമസ വിസയാക്കാന്‍ കഴിയില്ലെന്ന് സൗദി

റിയാദ്: സൗദിയില്‍ സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാനാകില്ലെന്ന് സൗദി ജവാസാത്ത്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ജവാസാത്ത് ഡയറക്ട്രേറ്റ് നിഷേധിച്ചു.

രാജ്യത്ത് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയം വിസാമാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കുന്നത്. ഇത് പൂർണ്ണമായും തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.