December 07, 2024

Login to your account

Username *
Password *
Remember Me

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്.

India will surpass China in population; UN report India will surpass China in population; UN report
ന്യൂയോർക്ക്: ചൈനയെ മറികടന്ന് 2023ൽ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്‌ട്ര സംഘടന റിപ്പോർട്ട് . തിങ്കളാഴ്‌ച പുറത്തിറക്കിയ യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദ് വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌‌ട്‌‌സ് 2022 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും.ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്. 2020 ൽ ഒരു ശതമാനത്തിൽ താഴെയാണ് ഇത്,യുഎന്നിൻറെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സിൽ പറയുന്നു. 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2030ൽ ലോക ജനസംഖ്യ 850 കോടിയായും 2050ൽ 970 കോടിയായും ജനസംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും. 2100 വരെ ആ നിലയിൽ തന്നെ ജനസംഖ്യ കണക്കുകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.