November 21, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (646)

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍ ചര്‍ച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകള്‍ ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ആരാഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ഇന്ദിരാ ഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയിലെ (ഐജിസിഎച്ച്) ഓങ്കോളജി പാലിയേറ്റീവ് കെയര്‍ വാര്‍ഡ് നവീകരണത്തിനും പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 36 ലക്ഷം രൂപയുടെ പിന്തുണ നല്‍കി. കമ്പനിയുടെ സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമാണിത്.
തിരുവനന്തപുരം: ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല.
തിരുവനന്തപുരം: മസ്തിഷ്ക മരണാനന്തരം വഴി ലഭിക്കുന്ന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും പരിപാലനം കാര്യക്ഷമമാക്കുവാനുമുള്ള നൂതന പെർഫ്യൂഷൻ മെഷീന്റെ പ്രവർത്തന രീതിയെക്കുറിച്ച് പരിശീലനം .സംഘടിപ്പിച്ചു.
മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചത്.
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ഇ ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കുന്നു. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാന്‍ കഴിയുന്നു. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യമായി യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കണം ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. എങ്ങനെ അപ്പോയ്‌മെന്റെടുക്കാം? ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റ് എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അത്യാഹിത വിഭാഗത്തില്‍ സമയം വൈകാതിരിക്കാന്‍ പുതിയ സംവിധാനം. അടിയന്തര ചികിത്സാ വിഭാഗത്തില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്ക്; അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് ഉടനടി പരിശോധനകള്‍