September 23, 2023

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (580)

കൊച്ചി : മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചു.
കൊച്ചി- നോവോ നോര്‍ഡിസ്‌ക് ഇന്ത്യ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ ഓറല്‍ സെമാഗ്ലൂറ്റൈഡ് പുറത്തിറക്കി. ഇതാദ്യമായാണ് ടൈപ്പ് 2 പ്രമേഹത്തിന് കുത്തിവയ്പ്പില്ലാതെ ഗുളികപോലെ കഴിക്കാവുന്ന ഒരു ഫോര്‍മുലേഷന്‍ വികസിപ്പിച്ചെടുത്തത്. ഓറല്‍ സെമാഗ്ലൂറ്റൈഡ് എന്നത് ജിഎല്‍പി-1 ആര്‍എ സെമാഗ്ലൂറ്റൈഡിന്റെ ഒരു കോ-ഫോര്‍മുലേഷനാണ്. നോവോ നോര്‍ഡിസ്‌കിന്റെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണത്തിന്റെ ഭാഗമായാണ് സെമാഗ്ലൂറ്റൈഡിന്റെ കഴിക്കാവുന്ന രീതിയിലുള്ള മരുന്നിന്റെ രൂപീകരണം സാധ്യമായത്. ഇതിന് 2020ലെ മികച്ച ബയോടെക് നവീകരണത്തിനുള്ള വ്യവസായത്തിലെ അവാര്‍ഡായ പ്രിക്‌സ് ഗാലിയണ്‍ അവാര്‍ഡ് ലഭിച്ചു. ഓറല്‍ സെമാഗ്ലൂറ്റൈഡിന് 2020-ല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ ഗ്ലൈസെമിക് നിയന്ത്രണത്തിനായി സൂചിപ്പിച്ചിരിക്കുന്ന ഓറല്‍ സെമാഗ്ലൂറ്റൈഡ്, പ്രമേഹ നിയന്ത്രണത്തില്‍ ഒരു മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് '' ശക്തമായ ക്ലിനിക്കല്‍ പ്രൊഫൈലിനൊപ്പം, ടൈപ്പ് 2 പ്രമേഹചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നു നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ കോര്‍പ്പറേറ്റ് വൈസ്പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നിലവില്‍ ലഭ്യമായ ഓറല്‍ ആന്റിഡയബറ്റിക് മരുന്നുകള്‍ ഉപയോഗിച്ച് ടാര്‍ഗെറ്റു ചെയ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈവരിക്കാന്‍ കഴിയുന്നില്ല. കഴിക്കുന്ന രൂപത്തിലുള്ള സെമാഗ്ലൂറ്റൈഡ് പ്രമേഹം നിയന്ത്രണത്തിലാക്കുമെന്ന് വിശ്വസിക്കുന്നവെന്നും വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ പ്രവേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടറെ കണ്ടു.