യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരി കീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്. 2014–ലാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത് കീലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും വയര്‍ ബലൂണ്‍ പോലെ വീര്‍ത്തുവരാന്‍ തുടങ്ങി.
ഇതോടെ മൂന്നുതവണ ഗര്‍ഭിണിയാണോ എന്നു പരിശോധിച്ചു. മൂന്നു തവണയും കിട്ടിയത് നെഗറ്റീവ് റിസള്‍ട്ട്. എന്നാല്‍ ആദ്യം കാണിച്ച ഡോക്ടര്‍ കീലി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. അള്‍ട്രാസൗണ്ട് സാക്ന്‍ ചെയ്തപ്പോള്‍ ഫ്‌ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്.
പിന്നീടു സൗത്ത്‌വെയില്‍സിലെ ഡോക്ടര്‍മാരാണ് കീലി ഗര്‍ഭിണി അല്ലെന്നും വയര്‍ വീര്‍ത്തുവരുന്നതിനു പിന്നില്‍ ഒവേറിയന്‍ സിസ്റ്റ് ആണെന്നും കണ്ടെത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.