കൊച്ചി: ആരോഗ്യവും സൗഖ്യവും സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള താത്പര്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഏറെപ്പേര്‍ക്ക് ആഗ്രഹമുണ്ട്. സാധാരണ ക്രമത്തിലേയ്ക്ക് ലോകം മടങ്ങിവരുമ്പോള്‍ ആന്തരികാരോഗ്യത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും പ്രാധാന്യം ലഭിക്കുകയാണ്. അഭിനേത്രിയും ഫിറ്റ്നസ് തത്പരയുമായ മാലെയ്ക അറോറ, അഭിനേത്രിയും പ്രമുഖ എഴുത്തുകാരിയുമായ ദ്രാഷ്ടി ധാമി, നുട്രീഷ്യനിസ്റ്റ് കവിതാ ദേവ്ഗണ്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് എന്നിവര്‍ ചേര്‍ന്ന് ബാഹ്യവും ആന്തരികവുമായ ആരോഗ്യത്തെക്കുറിച്ച് څലഗോ ബാഗര്‍ സേ ഫിറ്റ് ഓര്‍ അന്തര്‍ സേ ഭിچ എന്ന പേരില്‍ വിര്‍ച്വല്‍ ചര്‍ച്ച നടത്തി.
വെല്‍നസ് രംഗത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസില്‍ കണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപപ്പെടുത്തിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ബാഹ്യമായ ഫിറ്റ്നസിനും രൂപം കാത്തുസൂക്ഷിക്കുന്നതിനുമായി സഹായിക്കുന്ന ചൂടോടെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടീയുടെ ഗുണവും പ്രതിരോധത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍.
ശരീരത്തെ ഉള്ളില്‍നിന്ന് ശുചിയാക്കാന്‍ കഴിയുന്ന നിരോക്സീകാരകങ്ങളും ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ ആന്തരീക സൗഖ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ക്ലാസിക് ഗ്രീന്‍ ടീ ഇമ്യൂണിനു പുറമെ ലെമണ്‍ & ഹണി, ജിഞ്ചര്‍, മിന്‍റ് & ലെമണ്‍, സ്വാഭാവികമായി മധുരമുളളത്, മാമ്പഴരുചി എന്നിങ്ങനെ വിവിധ രുചികളില്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ലഭ്യമാണ്.
ഉപയോക്താക്കള്‍ക്കിടയില്‍ ആരോഗ്യവും സൗഖ്യവും സംബന്ധിച്ച താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യന്‍ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച് സംശയമോ ആകാംക്ഷയോ തോന്നുന്നത് അടയാളപ്പെടുത്താന്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ പ്രചാരണത്തിന്‍റെ ഭാഗമായി ബബിള്‍ (കുമിള) എന്ന വിഷ്വല്‍ ഡിവൈസാണ് ഉപയോഗിക്കുന്നത്. ബാഹികമായ ആരോഗ്യം മാത്രമല്ല ആന്തരീകമായ സൗഖ്യവും പ്രധാനമാണെന്ന് കാര്യം ഉയര്‍ത്തിക്കാട്ടി ആരോഗ്യത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടോടുകൂടി ഉപയോക്താക്കളുടെ മനസിലെ സംശയത്തിന്‍റെ കുമിള പൊട്ടിച്ചുകളയാനാണ് പരിശ്രമിക്കുന്നത്. ഭൗതിക രൂപത്തിലും ആരോഗ്യത്തിലും മാത്രം ശ്രദ്ധിക്കാതെ ആന്തരിക സൗഖ്യത്തിനും തുല്യപ്രാധാന്യമുണ്ട്. ഉള്ളില്‍നിന്നും ആരോഗ്യത്തോടെയിരിക്കുന്നതിനായാണ് വിറ്റാമിന്‍ സി അടങ്ങിയ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭൗതികമായ രൂപത്തേക്കാള്‍ ആന്തരിക സൗഖ്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാലെയ്ക അറോറ പറഞ്ഞു. കൂടുതല്‍ ആരോഗ്യത്തിനായുള്ള കാല്‍വയ്പുകളാണ് വേണ്ടത്. ഷൂട്ടുകളുടെയും മീറ്റിംഗുകളുടെയും ഇടവേളകളില്‍ എന്‍റെ പാനീയമാണ് ടെറ്റ്ലി ടീ ഇമ്യൂണ്‍. ഇപ്പോള്‍ പുതിയതായി വിറ്റാമിന്‍ സി ചേര്‍ത്ത ടെറ്റ്ലി ടീ ഇമ്യൂണ്‍ ശരീരത്തിലെ അഴുക്ക് ഉള്ളില്‍നിന്ന് പുറത്തുകളയാനും ഉള്ളില്‍നിന്ന് ആരോഗ്യത്തോടെയിരിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും സഹായിക്കും. ഫിറ്റ്നസ് ഗോളുകളില്‍നിന്ന് ഇന്നര്‍ ഫിറ്റ്നസ് ഗോളുകളിലേയ്ക്ക് മാറേണ്ട കാലമായെന്ന് മാലെയ്ക പറഞ്ഞു.
പുറംഭംഗിയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നമ്മളെല്ലാം ആന്തരികമായ ആരോഗ്യത്തിനും പ്രാധാന്യം നല്കണമെന്ന് ദ്രാഷ്ടി ധാമി പറഞ്ഞു. ഭൗതിക ആരോഗ്യത്തെപ്പോലെതന്നെ ആന്തരികമായ ആരോഗ്യത്തെക്കുറിച്ചും നന്നായി മനസിലാക്കണം. ആയാസവും സമ്മര്‍ദ്ദവുമെല്ലാമായി നമുക്കെല്ലാം വളരെ കഠിനമായ ജീവിതശൈലിയാണുള്ളത്. പുറമെ ആരോഗ്യമുണ്ടെന്ന് തോന്നിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്ന് ആരോഗ്യമുണ്ടെന്ന തോന്നല്‍ ഉളവാക്കണം. ഇതിനായി ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ആദ്യപടിയായി സ്വീകരിക്കാമെന്ന് അവര്‍ പറഞ്ഞു.
പുറം രൂപത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് ആന്തരിക സൗഖ്യമെന്ന് എഴുത്തുകാരിയും നുട്രീഷ്യനിസ്റ്റുമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിലെ കവിത ദേവ്ഗണ്‍ പറഞ്ഞു.