April 26, 2024

Login to your account

Username *
Password *
Remember Me

ഗർഭപാത്രത്തിലെ 6.5 കിലോഗ്രാം ട്യൂമർ നീക്കം ചെയ്ത് കിംസ്ഹെൽത്ത്

6.5 kg tumor removed from uterus by KimsHealth 6.5 kg tumor removed from uterus by KimsHealth
തിരുവനന്തപുരം: കൊല്ലം സ്വദേശിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് 6.5 കിലോഗ്രാം ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. ഏകദേശം ഒമ്പത് മാസത്തോളം പ്രായമായ ഗർഭപാത്രത്തിന്റെ വളർച്ചയുള്ള ട്യൂമർ ആണ് മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് നിയന്ത്രണമില്ലാതെ വളരുന്ന കോശമാണ് ട്യൂമർ. കഴിഞ്ഞ ഒരു വർഷത്തോളം ട്യൂമറുമായി ജീവിച്ച ഈ യുവതി അടിവയറ്റിലെ കഠിനമായ വീക്കവും അസഹ്യമായ വേദനയുമായാണ് രോഗി കിംസ്ഹെൽത്തിലെത്തുന്നത്. ഒ പിയിലെ പരിശോധനയിലാണ് ഗർഭപാത്രത്തിൽ നിന്നും വളരുന്ന മുഴയാണെന്ന് അസഹ്യമായ വേദനയ്ക്ക് കാരണമെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് എം ർ ഐ മുതലായ വിദഗ്ദ്ധ പരിശോധനകളിൽ ട്യൂമറിന്റെ ഉറവിടം ഗർഭപാത്രമാണെന്നും തൊട്ടടുത്തുള്ള അവയവങ്ങളെ എത്രത്തോളമത് ബാധിക്കും എന്ന് മനസ്സിലാക്കി ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വളരെ അപൂർവമായി മാത്രമാണ് ഗർഭപാത്രത്തിൽ ഇത്രയും വലിപ്പമുള്ള ട്യൂമർ രൂപപ്പെടുത്തുന്നത്. ഇത്തരം മുഴകൾ വൃക്ക, വൻകുടൽ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതേപോലെ തന്നെ മറ്റ് അവയങ്ങളെ ബാധിക്കാതെ ഇത്രയും വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുക ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സജിത്ത് മോഹൻ ആർ പറഞ്ഞു.
ഒരു വർഷം മുൻപ് തന്നെ വയറുവേദനയും വീക്കവും അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ പോകാൻ ഉള്ള ഭയമാണ് രോഗാവസ്ഥ സങ്കീർണമാക്കിയത്.
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സീനിയർ കൺസൾട്ടന്റ് ഡോ റഫീഖ. പി, കൺസൽട്ടൻറ് ഡോ. സജിത്ത് മോഹൻ ആർ, അനസ്‌തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ വല്ലി അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സങ്കീർണതകൾ നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി യുവതി ആശുപത്രി വിട്ടു. ഇത്രയും നാൾ അനുഭവിച്ച ബുദ്ധിമുട്ടിന് അറുതി കിട്ടിയ സന്തോഷത്തിലാണ് രോഗിയും ബന്ധുക്കളും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.