കൊച്ചി: ഇന്ത്യയെ ഒരു ആരോഗ്യകരമായ രാജ്യമാക്കി മാറ്റുന്നതിന് വേണ്ടി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2016ല്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വഴി വെറും 6 വര്‍ഷത്തിനുള്ളിലാണ് 6 ലക്ഷത്തിലധികം ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കിയത്.
നിലവില്‍ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹോണ്ട ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍റെ അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ഒരു സ്റ്റാറ്റിക് മെഡിക്കല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രാഥമിക, പ്രതിരോധ ചികിത്സ, രോഗനിര്‍ണയം എന്നിവ നല്കുന്നതോടൊപ്പം വിദൂര പ്രദേശങ്ങളിലെ ആളുകള്‍ക്ക് വീട്ടിലെത്തി അത്യാവശ്യ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഈ യൂണിറ്റുകളുടെയെല്ലാം ലക്ഷ്യം.
എല്ലാവര്‍ക്കും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷയാണ് തങ്ങള്‍ നല്കുന്നതെന്ന് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.