November 22, 2024

Login to your account

Username *
Password *
Remember Me

ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

Special plan to make hospitals carbon neutral: Minister Veena George Special plan to make hospitals carbon neutral: Minister Veena George
ഏപ്രില്‍ 7 ലോകാരോഗ്യ ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികളെ ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 7 ലോകാരോഗ്യ ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവന്‍ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി അനിവാര്യമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വര്‍ദ്ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തില്‍ ഒഴിവാക്കുവാന്‍ കഴിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.
ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ട് മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ വകുപ്പിന്റെയും കാഴ്ചപ്പാടും പ്രശ്‌ന പരിഹാരത്തിനുള്ള പ്രതിവിധികള്‍ ആവിഷ്‌ക്കരിക്കുന്നതും ഉദ്ദേശിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
Rate this item
(0 votes)
Last modified on Thursday, 07 April 2022 10:43
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.