ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഒത്തിണങ്ങിയ മുട്ട ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്
മുട്ട പല രീതിയിലും പാകം ചെയ്യാം. ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്.
ഏതു ഭക്ഷണമാണെങ്കിലും കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം ഏറെ പ്രധാനമാണ്.മുട്ടയുടെ കാര്യത്തിലും പാചക രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനപ്പെട്ടതു തന്നെയാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയാന്‍. എണ്ണ ചേര്‍ക്കാത്ത പാചക രീതിയെന്നതാണ് ഈ ഗുണം കൂടുതല്‍ നല്‍കുന്നത്. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതു പോലെ തന്നെ ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ് എന്നതാണ് വാസ്തവം. അതും പുഴുങ്ങിയ മുട്ട. എന്നാല്‍ പലരും പ്രാതലിന് മുട്ട കഴിയ്ക്കുമെങ്കിലും ഇത് ഓംലറ്റായോ ബുള്‍സൈ ആയോ എല്ലാമാണ് കഴിയ്ക്കാറ്. പ്രാതലിന് പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ.
ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ മുട്ട രാവിലെ കഴിയ്ക്കുന്നതെന്നു വേണം, പറയാന്‍. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള മികച്ചൊരു വഴിയാണിത്.
തടി കുറയ്ക്കാന്‍, അമിത ഭക്ഷണം കുറയ്ക്കാന്‍ പ്രാതലിന് പുഴുങ്ങിയ മുട്ട നല്ലതാണ്. മുട്ടയിലെ പ്രോട്ടീനാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇത് വയര്‍ പെട്ടെന്നു നിറയാന്‍, വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്. ഇതില്‍ അല്‍പം കുരുമുളകു പൊടി കൂടി ചേര്‍ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും കൊഴുപ്പും പെട്ടെന്നു നീക്കാന്‍ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പ്രാതലിന് പുഴുങ്ങിയ മുട്ട തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.കോശങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കി ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം മെച്ചമാക്കാന്‍ ഇതു സഹായിക്കും.
കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് പുഴുങ്ങിയ മുട്ട. ഇതിലെ കരാറ്റനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.