November 24, 2024

Login to your account

Username *
Password *
Remember Me

തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

Test house with job for those who lost their job: Opportunity for many Test house with job for those who lost their job: Opportunity for many
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ്, പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കുന്നു. കോവിഡ് മഹാമാരിയാലും, വ്യക്തിപരമായ മറ്റു കാരണങ്ങളാലും തൊഴിൽ നഷ്ടമായ നൂറുകണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.
വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇതെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
"കാര്യക്ഷമമായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയയിലാണ് ടെസ്റ്റ്ഹൗസ് ഇപ്പോൾ. അടുത്ത കാലത്ത് ഫ്രഷർമാരും മുൻപരിചയം ഇല്ലാത്തവരെയടക്കം കമ്പനിയുടെ വിവിധ സ്ഥലങ്ങളിലായി നിയമിച്ചു കഴിഞ്ഞു. ഇപ്പോൾ നടപ്പിലാക്കുന്ന ഈ കരിയർ റിട്ടേൺ പ്രോഗ്രാമിലൂടെ ജോലി നഷ്‌ടപ്പെട്ടവരോ കരിയർ ബ്രേക്ക് ഉള്ളവരോ ആയവർക്ക് ജോലിയിലേക്ക് മടങ്ങാനുള്ള മികച്ച അവസരമാണൊരുക്കുന്നത്. ഫുൾ ടൈം, പാർട്ട് ടൈം ജോലികളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ഈ പുതിയ റോളുകളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായി അനുയോജ്യമായ പരിശീലനവും പിന്തുണയും ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുകയും ചെയ്യും". ഗ്ലോബൽ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ അജിത് കുമാർ പറഞ്ഞു.
"നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും, ജീവനക്കാർക്ക് മികച്ച കരിയർ ലഭ്യമാക്കുവാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം നൂതനമായ ഫലം ലഭ്യമാക്കാനുതകുന്ന കാര്യക്ഷമമായ തൊഴിൽ ശക്തിയെ ആകർഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു". ടെസ്റ്റ്ഹൗസ് സ്ഥാപകൻ സുഗതൻ സഹദേവൻ അഭിപ്രായപ്പെട്ടു.
“വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ടെസ്റ്റ്ഹൗസ് നീങ്ങുകയാണ്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള, ഊർജ്ജസ്വലരായ ജീവനക്കാരെ വാർത്തെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പു നൽകുന്ന സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടൊപ്പം കോവിഡ് മഹാമാരിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി പ്രൊഫഷണലുകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടെസ്റ്റ്ഹൗസ് പ്രാധാന്യം നൽകുന്നു." ഗ്ലോബൽ സിഇഒ അനി ഗോപിനാഥ് വ്യക്തമാക്കി.
ടെസ്റ്റ്ഹൗസിന്റെ സംസ്കാരവും അടിസ്ഥാന മൂല്യങ്ങളും വ്യക്തികളിൽ അധിഷ്ടിതമാണ്. മുൻപരിചയം പരിഗണിക്കാതെതന്നെ മികച്ച ഉദ്യോഗാർഥികളെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന, ഗുണനിലവാരമുള്ള, എഞ്ചിനീയറിംഗ് സൊല്യൂഷൻ ദാതാക്കളിൽ ഒന്നെന്ന നിലയിൽ, സ്ഥാപനത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള സമീപകാല നിയമനങ്ങളിൽ നൂറുകണക്കിനു വ്യക്തികളെ ആരംഭ തസ്തികകളിലേക്കും, തന്ത്രപ്രധാന തസ്തികകളിലേക്കും നിയമിച്ചുകഴിഞ്ഞു. ഇതു കൂടാതെ, സ്ഥാപനത്തിന്റെ വിവിധ വകുപ്പുകളിലുടനീളം വിവിധ മുഴുവൻ സമയ തസ്തികകളിലും, 'പാർട്ട് ടൈം' തസ്തികകളിലും ഇപ്പോൾ ധാരാളം തൊഴിലവസരങ്ങളുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.