November 23, 2024

Login to your account

Username *
Password *
Remember Me
Author

Author

കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരഭമാകും.
സഹകരണ വകുപ്പുമായി ചേർന്ന് ‘മെയിഡ്-ഇൻ കേരള’ ഉൾപ്പന്നങ്ങളുടെ സൂപ്പർമാർക്കറ്റ് ശൃംഖല തുടങ്ങുന്നതിന് ആലോചനയുണ്ടെന്നും ഇക്കാര്യം ചർച്ചചെയ്തു വരികയാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. സംരംഭങ്ങളിൽ നിന്നുള്ള ഉൾപ്പന്നങ്ങൾ മെയഡ് -ഇൻ-കേരള എന്ന ബ്രാൻഡിങ് നൽകുന്നതിനും വിപണിയിലെത്തിക്കുന്നതിനും പ്രധാന പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് കേരള സവാരി ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ ആദ്യ സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് പ്രവർത്തനമാരംഭിക്കും.
തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ടെക്‌നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ടെക്‌നോപാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ഓഗസ്റ്റ് 20ന് നടക്കും. തിരുവനന്തപുരം, കൊല്ലം ടെക്‌നോപാര്‍ക്കുകളിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക.
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ കുടുംബമേള സംഘടിപ്പിച്ചു.തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മാദ്ധ്യമപ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു.
അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടനയായ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ (IoA) ആഭിമുഖ്യത്തില്‍ കേരള സര്‍വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിച്ചു.
വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ വികസന കോര്‍പറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായാണ് സിനിമയിൽ തുടക്കംകുറിച്ചത്.
കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന 71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും.