March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ചെന്നൈ: ബ്ലൂ കോളർ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി Matrimony.com അവരുടെ പ്രാദേശിക മാച്ച് മേക്കിംഗ് ആപ്ലിക്കേഷനായ ജോഡിയിൽ കോർപ്പറേറ്റ് സേവനങ്ങൾ ലഭ്യമാക്കി പുറത്തിറക്കി. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ കോവിലപ്പതിയിലുള്ള ലോയൽ ടെക്‌സ്റ്റൈൽസിലാണ് ഈ സേവനം ഔദ്യോഗികമായി പുറത്തിറക്കിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.
ജില്ലാതല കേരളോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വാശിയേറിയ പോരാട്ടം .
കേരളത്തില്‍ ഡിസംബര്‍ 10 മുതല്‍ 13 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പൂനെ, ഇന്ത്യ - ആഗോള പവർ സൊല്യൂഷൻസ് പ്രൊവൈഡറായ കമ്മിൻസ്, മെയർ ടെക്നീമോണ്ട് ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ടെക്നിമോണ്ട് പ്രൈവറ്റ് ലിമിറ്റഡുമായി (TCMPL) സഹകരിച്ച് മധ്യപ്രദേശിലെ വിജയ്പൂരിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (GAIL) ഗെയിലിനായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രേയ്‌ൻ (PEM) ഇലക്ട്രോലൈസർ നിർമ്മിക്കാൻ സാങ്കേതികവിദ്യ നൽകും.
തിരുവനന്തപുരം: പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ 'സ്വിഗാറ്റോ' 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തുന്നത്. നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യന്‍ പ്രീമിയര്‍ എന്നീ വിഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 10, 13 തീയതികളിലാണ് പ്രദര്‍ശനങ്ങള്‍. നന്ദിത ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്വിഗാറ്റോ അപ്ലാസ് എന്റര്‍ടൈന്‍മെന്റാണ് നിര്‍മ്മിച്ചത്. ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടയില്‍ ഒരു ഫുഡ് ഡെലിവറി റൈഡറായി എത്തുന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കപില്‍ ശര്‍മ്മ, ഷഹാന ഗോസ്വാമി, തുഷാര്‍ ആചാര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കപില്‍ ശര്‍മ്മയുടെ മാനസ് എന്ന കഥാപാത്രവും, തന്റെ വരുമാനം നിലനിര്‍ത്താന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന ഒരു വീട്ടമ്മയായ ഭാര്യയായി ഷഹാന ഗോസ്വാമിയും ഒഡീഷയിലെ ഭുവനേശ്വറിനെ പശ്ചാത്തലമാക്കിയ സ്വിഗാറ്റോയില്‍ എത്തുന്നു. കണ്ണില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരായ 'സാധാരണ' ആളുകളുടെ ജീവിതമാണ് ചിത്രം പകര്‍ത്തുന്നത്. തികച്ചും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ് സ്വിഗാറ്റോ.
തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പോത്സവത്തിൽ കുട്ടികൾക്കും പങ്കെടുക്കാം.
ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യും സ്‌മോൾ & മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി ഓഫ് കിങ്ഡം ഓഫ് സൗദി അറേബ്യ (Monsha’at) യും സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു.
തൃശൂര്‍: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടക്കമിട്ടു.
നോയിഡ: മാഡം തുസാഡ്സ് ഇന്ത്യ ബോളിവുഡ് താരം വരുൺ ധവാന്റെ മെഴുക് രൂപം അനാച്ഛാദനം ചെയ്തു. DLF മാൾ ഓഫ് ഇന്ത്യയുടെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലാണ് മെഴുക് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.