February 23, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് എത്തി.
· കോണ്‍ഫറന്‍സില്‍ നൊബേല്‍ ജേതാവ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടര്‍മാര്‍, പ്രമുഖ ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും വൈദ്യശാസ്ത്രത്തിലും ഡയഗ്നോസ്റ്റിക് പരിചരണത്തിലും ഏറ്റവും പുതിയ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും · ഡ്രഗ് ആന്‍ഡ് ബയോളജിക്സ്: കണ്ടെത്തല്‍, വികസനം, നാനോ ടെക്നോളജി എന്നീ വിഷയങ്ങളില്‍ സമാന്തര സെഷനുകളും കോണ്‍ഫറന്‍സില്‍ ഉണ്ടാകും കൊച്ചി: മോളികുലര്‍ ഡയഗ്നോസിസ്, പ്രിസിഷന്‍ മെഡിസിന്‍ മേഖലകളിലെ ആധുനീക പ്രവണതകളെകുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ നടക്കും.
തിരുവനന്തപുരം: പ്രമുഖ ഡിടിഎച്ച് ബ്രാന്‍ഡായ ഡിഷ് ടിവി ഇന്ത്യ ഡിമിറ്റഡിന്റെ ഡി2എച്ച് കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു.
കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി - വൈഫ് ഈസ് ബ്യൂട്ടിഫുള്‍ - എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്.
മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് സംസ്ഥാന പോലീസ് വകുപ്പ് യോദ്ധാവ് എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാചകത്തൊഴിലാളികൾക്ക് ശമ്പള ഗഡുവും ഉത്സവ ബത്തയും അനുവദിച്ച് സംസ്ഥാന സർക്കാർ. ഓഗസ്റ്റ് മാസത്തിൽ ഒരു പാചകതൊഴിലാളിക്ക് 6000/രൂപ വീതമാണ് അനുവദിച്ചത്. അത് പ്രകാരം 8.25 കോടി രൂപ ഈ മാസം വിതരണം ചെയ്തതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ പാചക തൊഴിലാളികൾക്കുള്ള ഫെസ്റ്റിവൽ അലവൻസായ1300 രൂപ വീതവും വിതരണം ചെയ്തു. ഈ ഇനത്തിൽ 1കോടി 78ലക്ഷം രൂപയാണ് ചിലവഴിച്ചത്. സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 13,766 പാചകത്തൊഴിലാളികൾ ജോലി ചെയ്ത് വരുന്നു. ഇവർക്ക് വേതനം നൽകുന്നതിനായി ഒരു മാസം ഏകദേശം 17.5 കോടി രൂപയോളം ആവശ്യമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ചു നൽകേണ്ട ഈ തുകയിൽ 2021-22അധ്യയന വർഷം രണ്ടാം പാദം മുതൽ കേന്ദ്ര വിഹിതം അനുവദിച്ചിട്ടില്ല. പാചക തൊഴിലാളികളുടെ വേതനം ലഭ്യമാക്കുക എന്ന വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് 2022 ജൂൺ, ജൂലൈ മാസങ്ങളിൽ ശമ്പളം നൽകിയതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കൊച്ചി: ഓണക്കാലത്തിന്റെ വരവറിയിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഗംഭീര ഓണാഘോഷം. പുലികളിയും തെയ്യവും ചെണ്ടമേളവുമെല്ലാ ഉള്‍പ്പെടുത്തിയ ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പടെ വന്‍ ആഘോഷ പരിപാടികളാണ് ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്.
കൊച്ചി: രാജ്യത്തിന്‍റെ ഏതു ഭാഗത്തും റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സേവിംഗ്സ്, കറന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ തടസ്സങ്ങളില്ലാതെ തുറക്കാനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിങ്, ഡിജിറ്റല്‍ സേവന ശൃംഖലയായ പേനിയര്‍ബൈയും സഹകരിക്കുന്നു.
വിനോദ സഞ്ചാര മേഖലയിലെ പുതുമാതൃകയായി ടൂറിസം വളന്റിയര്‍മാര്‍. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും, സ്വയം സന്നദ്ധരായി തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ടൂറിസം വളന്റിയര്‍മാരാണ് ഇത്തവണത്തെ ഓണം വാരാഘോഷങ്ങളിലെ സജീവ സാന്നിധ്യം.
സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടില്‍ പോയി സ്‌ക്രീന്‍ ചെയ്തു ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ കാമ്പയിൻ തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Ad - book cover
sthreedhanam ad

Popular News

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്ക…

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

Feb 22, 2026 19 കേരളം Pothujanam

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 1200-ൽ അധികം വർണ്ണക്കൂടാരങ്ങളാണ് പൂർത്തിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവ...