December 13, 2024

Login to your account

Username *
Password *
Remember Me

മഞ്ജു വാര്യർ സീ കേരളം ബ്രാൻഡ് അംബാസഡർ

കൊച്ചി: പ്രമുഖ ചലച്ചിത്ര താരമായ മഞ്ജു വാര്യർ പ്രമുഖ വിനോദ ചാനലായ സീ കേരളം ബ്രാൻഡ് അംബാസഡറായി. സീ കേരളത്തിന്റെ 360 ഡിഗ്രി മാർക്കറ്റിംഗും ബ്രാൻഡ് പ്രവർത്തനങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. ഉടനെ തന്നെ സീ കേരളം തുടക്കം കുറിക്കുന്ന ബ്രാൻഡ് ഫിലിമുകളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ടാകും.
സിനിമയിലായാലും യഥാർത്ഥ ജീവിതത്തിലായാലും മഞ്ജു വാര്യർ ധീരയായ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. വെള്ളിത്തിരയിൽ ആഴത്തിലുള്ള, അർത്ഥവത്തായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജുവുമായുള്ള പുതിയ കൂട്ടുകെട്ടിലൂടെ ചാനലിന്റെ ഉപഭോക്താക്തൃ കേന്ദ്രീകൃതമായ ബ്രാൻഡ് ഐഡന്റിറ്റി ശക്തിപ്പെടുത്താൻ സീ കേരളം ലക്ഷ്യമിടുന്നു. കാഴ്ചക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും അവരിൽ വിശ്വാസവും ആത്മവിശ്വാസവും സാധ്യമാക്കാനും ഇതിലൂടെ കഴിയും.
"ഒരു ബ്രാൻഡ് അംബാസഡറെ അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ ജനറൽ എന്റർടൈൻമെന്റ് ചാനൽ ഞങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ ശക്തരായ, അസാധാരണരായ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യർ. സീ കേരളത്തിന്റെ ബ്രാൻഡ് മൂല്യങ്ങളുടെ തികഞ്ഞ പ്രാതിനിധ്യമാണ് അവർ. കേരളത്തിലെ ഏറ്റവും മികച്ച നടിയെ സീ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," സീ കേരളം ബിസ്നസ് മേധാവി സന്തോഷ് നായർ പറഞ്ഞു.
“സീ കേരളവുമായി ബന്ധപ്പെടുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. പുതുമയുള്ള ഉള്ളടക്കം, യാഥാർത്ഥമായ ചിത്രീകരണം എന്നിവയിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും മനസ്സുകളെ ആകർഷിച്ച ചാനലാണ് സീ കേരളം. ചാനലിന്റെ ബ്രാൻഡ് ഫിലിമുകളിൽ പ്രവർത്തിക്കുന്നത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സീ കേരളവുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി സംസാരിച്ച മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു.
2018 ൽ തുടക്കം കുറിച്ച ശേഷം, കേരളത്തിലെ വിനോദ ചാനലുകളിൽ ഏറ്റവും വേഗതയേറിയ വളർച്ചയാണ് സീ കേരളം നേടിയത്. ഏഴ് ഒറിജിനൽ ഫിക്ഷനുകളും രണ്ട് നോൺ-ഫിക്ഷൻ പരിപാടികളുമുള്ള സീ കേരളം തങ്ങളുടെ സംസ്കാരത്തിൽ അഭിമാനിക്കുകയും, പുരോഗതിയിൽ വിശ്വസിക്കുകയും ചെയ്യുന്ന സ്ത്രീകളെ അവതരിപ്പിക്കുന്ന ഒരു യഥാർത്ഥ മലയാളിയുടെ ജീവിതം പ്രദർശിപ്പിക്കുന്നു. കേരളത്തിലെ മിക്ക സ്ത്രീകളെയും പോലെ അസാധാരണമായ ഒരു വ്യക്തിത്വമായതിനാൽ മഞ്ജു വാര്യർ ബ്രാൻഡിന്റെ മികച്ച പ്രതിനിധിയാണ്.
മഞ്ജു വാര്യരുമായുള്ള സഹകരണത്തിലൂടെ കാഴ്ചക്കാരന്റെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിയുന്ന ഒരു പുതിയ, വിജയകരമായ ഐഡന്റിറ്റി കൈവരിക്കാൻ സീ കേരളം ചാനലിനാകും. പ്രേക്ഷകർ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ അവർക്കൊരു സുഹൃത്തായും, പ്രതീക്ഷയായും മാറാൻ ചാനലിന് കഴിയും. കരുത്തുള്ള സ്ത്രീകളെ മുന്നിലേക്ക് കൊണ്ടു വരികയും അവരോടൊപ്പം നിൽക്കുകയുമാണ് സീ കേരളം. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ പ്രതിനിധാനം ചെയ്യാൻ എന്തുകൊണ്ടും യോഗ്യയായ വ്യക്തിത്വമാണ് മഞ്ജു വാര്യർ.
Rate this item
(0 votes)
Last modified on Tuesday, 21 September 2021 13:27
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേ…

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Dec 09, 2024 42 സാങ്കേതികവിദ്യ Pothujanam

സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും...