നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി.
ജനാധിപത്യത്തിന്റെ പ്രതിസന്ധി തന്നെയായിരിക്കും അറം രണ്ടാംഭാഗവും ചർച്ച ചെയ്യുകയെന്ന് സംവിധായകൻ ഗോപി നൈനാർ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ചേരിതിരി വായിരിക്കും ഇത്തവണ പ്രമേയമാകുക.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി രാഷ്ട്രീയക്കാരിയാകുന്നു. അറം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് താരം രാഷ്ട്രീയ നേതാവായെത്തുന്നത്. ആദ്യ ഭാഗത്തില്‍ ശക്തമായ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തിയത്. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയക്കാരിയാകുകയാണ്. കളക്ടറില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെങ്ങനെയെന്ന ആകാംഷയിലാണ് വാര്‍ത്ത പുറത്തിറങ്ങിയതു മുതലുള്ള ആരാധകരുടെ ആകാംഷ.
അറത്തിന് തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയ നയന്‍സിനെ തലൈവി എന്ന അഭിസംബോധനയോടു കൂടിയാണ് ആരാധകര്‍ വരവേറ്റത്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ഗോപി നൈനാനാണ് സംവിധാനം. കെ.രാജേഷാണ് നിര്‍മ്മാണം.
തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ജലദൗര്‍ലഭ്യവും പടര്‍ന്നു പന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകളും തുറന്നു കാട്ടുന്നതും, മാഫിയയ്‌ക്കെതിരെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാറിന്റെയും രാഷ്ട്രീയക്കാരുടെയും മുഖം മൂടി പിച്ചിച്ചീന്തുന്ന ചിത്രം കൂടിയായിരുന്നു അറം.