November 22, 2024

Login to your account

Username *
Password *
Remember Me

ബെസ്റ്റ് ഓഫ് ദി വേൾഡിൽ ലോക മത്സര വേദികളെ ഇളക്കി മറിച്ച 19 പുരസ്‌ക്കാര ചിത്രങ്ങൾ

തിരുവനന്തപുരം: ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ എ വൈൽഡ് പേഷ്യൻസ് ഹാസ് ടേക്കൺ മി ഹിയർ തുടങ്ങിയ ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഏകാന്ത ജീവിതം നയിച്ച ഒരു പെൺകുട്ടി ലെസ്ബിയൻ പാർട്ടിയിൽ പങ്കെടുക്കുന്നതും അനന്തര സംഭവങ്ങളുമാണ് എ വൈൽഡ് പേഷ്യൻസ് ഹാസ് ടേക്കൺ മി ഹിയർ എന്ന പോർച്ചുഗീസ് ചിത്രത്തിന്റെ പ്രമേയം.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പ്രമേയമാക്കിയ ഷൗനക് സെൻ ചിത്രം ഓൾ ദാറ്റ് ബ്രത് സ്‌ , 90 കളിൽ യുഗോസ്ലാവിയയിലെ യുദ്ധസാഹചര്യങ്ങൾ പ്രമേയമാക്കിയ നടാഷ അർബന്റെ ദി എക്ലിപ്സ്, ലബനീസ് ചിത്രം വാർഷ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ജെസീക്ക കിംഗ്ഡൻന്റെ അസെൻഷ്യൻ, ഉക്രെയ്ൻ യുദ്ധം പശ്ചാത്തലമായുള്ള ലൂപ്പ് ബ്യൂറോയുടെ ട്രെഞ്ചസ്,ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബിയർ പുരസ്‌കാരം നേടിയ സൺഡേ മോണിംഗ്,കെം കയ സംവിധാനം ചെയ്ത ലവ് ഡ്യൂഷ് മാർക്ക് ആൻഡ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.