April 03, 2025

Login to your account

Username *
Password *
Remember Me

മാതൃസ്‌നേഹത്തിന്റെ നൈര്‍മല്യം ആഘോഷമാക്കി സീ കേരളം

Zee Kerala celebrates the purity of motherly love Zee Kerala celebrates the purity of motherly love
കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക് പ്രത്യേക ആദരം നല്‍കി.
ജന്മം കൊണ്ടും കര്‍മം കൊണ്ടും അമ്മയായി വിളങ്ങുന്ന ഏവര്‍ക്കും മാതൃദിന ആനന്ദം പങ്കുവെക്കുന്ന വേളയില്‍ ചാനലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓരോ അമ്മമാരെയും വണങ്ങിക്കൊണ്ടായിരുന്നു ചാനലിന്റെ വേറിട്ട മാതൃദിനാഘോഷം. ചാനല്‍ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ പ്രഗല്‍ഭ്യം തെളിയിച്ച ഓരോ അമ്മമാരുടെയും സാന്നിധ്യത്തെ ചാനല്‍ തികച്ചും ഒരാഘോഷമാക്കി മാറ്റി. പുതിയ ആശയത്തിന്റെ മികവിലായിരുന്നു ഈ ആവിഷ്‌കാരം. സീ കേരളത്തിന്റെ #RealMothersbehindtheReel എന്ന വനിതാ ദിന കാമ്പയിൻ പ്രോഗ്രാമിംഗ് സ്റ്റാഫ് മുതൽ ഏജൻസി പാർട്ണർമാർ മുതൽ ഹൗസ് കീപ്പിംഗ് സ്റ്റാഫ് അടക്കമുള്ള എല്ലാ അമ്മമാരെയും ആദരിച്ചു.
'ഈ മാതൃദിനം ഞങ്ങള്‍ ആഘോഷിക്കുന്നു. സീ കേരളം നെയ്തെടുക്കുന്ന വിസ്മയങ്ങള്‍ക്ക് പിന്നിലെ അമ്മമാര്‍ക്കൊപ്പം. ഒപ്പം ഈ ലോകത്തിലെ ഓരോ അമ്മമാര്‍ക്കും ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു' എന്ന തലക്കെട്ടോടെ ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ ഓരോ അമ്മമാരുടെയും കലര്‍പ്പില്ലാതെ സ്‌നേഹത്തെ സീ കേരളം ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആദരവോടെ അവതരിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്തത് പ്രേക്ഷകര്‍ക്കിടൽ ഏറെ ചർച്ചയായിരുന്നു.
"നെയ്തെടുക്കാം ജീവിതവിസ്‌മയങ്ങൾ" എന്ന ആപ്തവാക്യത്തോടെ 2018ൽ ആരംഭിച്ച സീ കേരളം ചാനൽ ആശയമികവിലും സംസ്കാരത്തിൽ വേരൂന്നിയ ഉള്ളടക്കത്തിലൂടെയും പ്രേക്ഷകരുടെ വിനോദസങ്കൽപ്പങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 67 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...