കൊച്ചി: അതിവഗേം വളരുന്ന ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്പനിയായ നമാമി വെല്‍നെസ് ആന്‍ഡ് ഹെല്‍ത്ത് എജ്യൂ പ്രൈവറ്റ് ലിമിറ്റഡ്, കേരളത്തില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചു. എറണാകുളം ജില്ലയിലെ പെരിയാര്‍ നദിതീരത്താണ് നമാമി ഹെല്‍ത്ത് റിട്രീറ്റ് ആന്‍ഡ് വെല്‍നസ് സാങ്ച്വറി. പ്രാചീന ശാസ്ത്രങ്ങളായ യോഗ, ആയുര്‍വേദം, പരിപൂരകമായ ഇതര മരുന്ന് എന്നിവയിലൂടെ ആരോഗ്യ വിദ്യാഭ്യാസവും സേവനങ്ങളും നല്‍കുന്ന ഈ സെന്റര്‍, ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ 360ഡിഗ്രി സമീപനം നല്‍കുന്നതിന് ശാസ്ത്രീയ വശങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.
പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ 79 മുറികളും വില്ലകളുമാണ് റിസോര്‍ട്ടിലുള്ളത്. പാചക അനുഭവങ്ങളുടെ ഒരു ശ്രേണിക്കൊപ്പം, ക്യൂറേറ്റ് ചെയ്ത വിനോദ ഇടങ്ങള്‍, ആരാഗ്യകരമായ ജീവിതശൈലിയിലേക്കുള്ള സമഗ്രമായ സമീപനം എന്നിവയും റിസോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. കുട്ടികളുടെ വൈജ്ഞാനിക കഴിവുകളും സര്‍ഗാത്മകതയും വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് നിരവധി ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പരിപാടികള്‍ റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലൂടെ പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, ട്രക്കിങ് തുടങ്ങിയവയും ആസ്വദിക്കാം.
ആയുര്‍വേദം, നാച്ചുറോപ്പതി, യോഗ, അക്യുപങ്ചര്‍, ഫിറ്റ്നസ് എന്നിവയില്‍ അംഗീകൃത വിദഗ്ധരെ എത്തിക്കുന്നതിന് വിവിധ ദേശീയ-അന്തര്‍ദേശീയ സംഘടനകളുമായി നമാമി ഹെല്‍ത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, പിഎന്‍എന്‍എം ആയുര്‍വേദ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ലെക്സി ഹെല്‍ത്ത്, ഡോ. ഷെട്ടീസ് എസ്തെറ്റിക് തുടങ്ങിയവയുമായി നമാമി ഹെല്‍ത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
നമാമി ഹെല്‍ത്ത് റിട്രീറ്റ് ആന്‍ഡ് വെല്‍നെസ് സാങ്ച്വറി, ഇരുവശങ്ങളിലെയും ഏറ്റവും മികച്ചത് നല്‍കുന്നതിന് സവിശേഷമായി ആശയവത്ക്കരിക്കപ്പെട്ടതും, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കൊപ്പം പാരമ്പര്യ ചികിത്സാ നൈപുണ്യം സംയോജിപ്പിക്കാന്‍ ഒരു സ്ഥിരമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുമാണെന്നും നമാമി വെല്‍നസ് ആന്‍ഡ് ഹെല്‍ത്ത് എജ്യൂ സ്ഥാപകനും ഡയറക്ടറുമായ വിക്രം വിശ്വനാഥ് പറഞ്ഞു.