November 23, 2024

Login to your account

Username *
Password *
Remember Me

ടെക് മേഖലയിൽ പുത്തൻ തൊഴിൽ അവസരങ്ങൾ നൽകാൻ കൈ കോർത്ത് എൻഎസ്‌ഡിസിയും മസായിയും

NSDC and Masai join hands to create new jobs in the tech sector NSDC and Masai join hands to create new jobs in the tech sector
1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടെക് ജോലികൾക്കായി വൈദഗ്ദ്ധ്യം നൽകുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്
ഇന്ത്യൻ യുവജനതക്ക് ടെക് ജോലികൾ ലഭിക്കാനായുള്ള നൈപുണ്യ വികസന പദ്ധതിയിൽ പങ്കാളികളായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (എൻഎസ്‌ഡിസി) മസായ് സ്‌കൂളും. എൻഎസ്‌ഡിസി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഒഫീഷ്യേറ്റിംഗ് സിഇഒയുമായ വേദ് മണി തിവാരിയും മസായ് സ്‌കൂൾ സഹസ്ഥാപകനും സിഇഒയുമായ പ്രതീക് ശുക്ലയും ഇന്ന് പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു.
സ്‌കിൽ ഇന്ത്യാ മിഷന് പ്രചോദനം നൽകിക്കൊണ്ട്, ഏഴ് വർഷത്തിനുള്ളിൽ ടയർ 2,3 നഗരങ്ങളിലെ 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ സഹകരണത്തിന്റെ പ്രയോജനം ലഭിക്കും. NSDC സാക്ഷ്യപ്പെടുത്തിയ നൈപുണ്യ വികസന പഠനത്തിലൂടെ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പശ്ചാത്തലത്തിന് പുറമെ സ്വകാര്യമേഖലയിൽ നല്ല ടെക് ജോലികൾ ലഭ്യമാകാൻ ഉദ്യോഗാർത്ഥികളെ പ്രാപ്‌തമാക്കും.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് നൈപുണ്യ അധിഷ്‌ഠിത വിദ്യാഭ്യാസത്തിനായി ബാങ്കിംഗ് വായ്പാ സംവിധാനത്തിന് ബദലുകൾ സൃഷ്‌ടിക്കാൻ ഈ രണ്ട് സംഘടനകളും പ്രവർത്തിക്കും.
കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം ജോലികൾക്കൊപ്പം ഇന്നസെന്റിവും നൽകുന്ന, മസായ്‌യുടെ ഇൻകം ഷെയർ കരാർ ഒരു വിജയകരമായ മാതൃകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മോഡലിന് കീഴിൽ, 96% വിദ്യാർത്ഥികൾക്കും ഓല, മീഷോ, അജിയോ, സ്വിഗ്ഗി എന്നിവയുൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും ക്യാപ്‌ജെമിനി, ഗ്ലോബൽ ലോജിക് പോലുള്ള ബഹുരാഷ്ട്ര ഐടി സേവന കമ്പനികളിലും പ്രതിവർഷം ശരാശരി 8 ലക്ഷം രൂപ (എൽപിഎ) ശമ്പളം ലഭിക്കുന്നു. മസായ് മുൻകൂറായ്‌ ഫീ ഒന്നും ഈടാക്കുന്നില്ല. INR 5 LPA അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ജോലി ലഭിക്കുമ്പോൾ മാത്രമേ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന് പണം നൽകൂ, അല്ലാത്തപക്ഷം അവർ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല.കോഴ്‌സിൽ ചേരുന്നതിന് മുൻകൂർ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്തതിനാൽ, നിലവിൽ മസായിൽ പഠിക്കുന്ന 5000+ വിദ്യാർത്ഥികളിൽ 65% പേരും കമ്പ്യൂട്ടർ സയൻസ് ഇതര വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.പ്രവർത്തനമാരംഭിച്ച് രണ്ട് വർഷമായി, മസായ് 100 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി, അവരുടെ 70% വിദ്യാർത്ഥികളും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ പങ്കാളിത്തം എൻഎസ്‌ഡിസിയെ ഗ്രാസ്റൂട്ട് തലത്തിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കും.
കോൺഫറൻസുകളിൽ ഒന്ന് ആതിഥേയത്വം വഹിക്കാൻ രണ്ട് സംഘടനകളും ആഗ്രഹിക്കുന്നു. മസായ് 10 കോടി രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും, ഇതിന്റെ ആദ്യ ഘട്ടത്തിൽ 250 ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്യുന്ന സുസ്ഥിര നൈപുണ്യ വികസനത്തിന്റെ ഒരു ചട്ടക്കൂട് സൃഷ്ടിക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.