അർബൻ ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് ബ്രാൻഡായ ബ്രിട്ടാനിയ ഗുഡ് ഡേ അവരുടെ പുതിയ ഐഡന്റിറ്റി ഇന്ന് വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഫുഡ് ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യയിലെ നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ ഉപഭോഗത്തെ ബ്രിട്ടാനിയ ഗുഡ് ഡേ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് . 1987-ൽ ആരംഭിച്ച ബ്രിട്ടാനിയ ഗുഡ് ഡേ ഇന്ത്യയിൽ 'കുക്കി' വിഭാഗം സൃഷ്ടിക്കുകയും ഇന്ത്യൻ കുടുംബങ്ങൾക്ക് ആദ്യമായി ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയിലേയ്ക്ക് ആക്സസ് പ്രാപ്തമാക്കി. ഇന്ത്യയുടെ സമ്പന്നവും വിഭിന്നവുമായ പുഞ്ചിരികളാണ് അവരുടെ മേക്ക്ഓവറിന് പ്രചോദനമായതെന്ന് എല്ലായ്‌പ്പോഴും സന്തോഷം പ്രചരിപ്പിക്കുന്ന ബ്രാൻഡ് പറഞ്ഞു. നുണക്കുഴികളുള്ള പുഞ്ചിരി മുതൽ ചെറുപുഞ്ചിരി വരെ, വലിയ പുഞ്ചിരി മുതൽ രണ്ട് നുണക്കുഴികളുള്ള പുഞ്ചിരി വരെ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പുഞ്ചിരികളാണ് പുതു പുത്തൻ ഗുഡ് ഡേ ബിസ്‌ക്കറ്റ് ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ബ്രിട്ടാനിയ ഗുഡ് ഡേയുടെ ഓരോ പായ്ക്കിലും ഉപഭോക്താക്കൾക്ക് കയീ സ്മൈൽസ്, നയി സ്മൈൽസ്… ആസ്വദിക്കാനാകും
ഇന്ത്യയുലടനീളമുള്ള 4.8 ദശലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പുതിയ പായ്ക്കുകൾ എത്തുന്നതോടെ ഗംഭീരമായ ഒരു ലോഞ്ചാണ് നടക്കാനിരിക്കുന്നത്. ബ്രാൻഡിന്റെ പുതിയ ഐഡന്റിറ്റി പ്രഖ്യാപിക്കുന്നതിനായി ഒരു വമ്പിച്ച മീഡിയ പ്ലാനാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രിന്റ്, ടിവി, സോഷ്യൽ മീഡിയ, ഔട്ട്ഡോർ എന്നിവയിലൂടെ കമ്മ്യൂണിക്കേഷൻ നടത്തും. ഉപഭോക്താക്കൾ കാമ്പെയ്‌നിന്റെ അവിഭാജ്യ ഘടകമാണെന്ന് അവർക്ക് തോന്നുന്നതിനായി ഇത്തരത്തിൽ ഇതാദ്യമായി ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
ഓരോ എസ്‌കെയുവിനും പായ്ക്കിൽ വ്യത്യസ്ത പുഞ്ചിരികളുള്ള ഡിസൈനുകൾ കൊടുത്തുകൊണ്ട് വൈവിധ്യമാർന്ന പുഞ്ചിരി എന്ന ആശയം പുതു പുത്തൻ പായ്ക്കേജിംഗിലും സജീവമാക്കുന്നു.
ബ്രിട്ടാനിയ ഗുഡ് ഡേയുടെ പുതിയ ഐഡന്റിറ്റി അവതരിപ്പിക്കുന്നതിനെകുറിച്ച് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു, "നമ്മുടെ ജീവിതത്തിലെ ഒരു ദിവസം കടന്നുപോകുന്നത് എങ്ങനെയും ആയിക്കൊള്ളട്ടെ ദൈനംദിന സമ്പർക്കങ്ങളിൽ ആളുകൾക്കുളള യാത്രാ ആശംസകൾ എപ്പോഴും ഒരു "ഗുഡ് ഡേ" ആയിരിക്കുന്നത് വളരെ രസകരമായ ഒന്നല്ലേ. ഈ ആഗോള വീക്ഷണം ഗുഡ് ഡേയിൽ ഞങ്ങൾ ചെയ്യുന്ന ജോലികൾക്ക് വലിയ പ്രചോദനം നൽകുന്നു. സന്തോഷം പകരുക എന്നതാണ് എല്ലായ്പ്പോഴും ഗുഡ് ഡേയുടെ പ്രധാന ആശയം. ഇന്ത്യയുടെ വൈവിധ്യമാർന്ന പുഞ്ചിരികൾ പ്രതിഫലിപ്പിക്കുന്നതിനായി ഇന്നുവരെയുള്ള ഏറ്റവും വലിയ മേക്ക്ഓവറിന് വിധേയമായിരിക്കുകയാണ് ബ്രാൻഡ്. രാജ്യത്തുടനീളമുള്ള ഓരോ ഗുഡ് ഡേ പായ്ക്കിലും ബിസ്‌ക്കറ്റ് ഡിസൈനിന്റെ ഭാഗമായി ഒന്നിലധികം പുഞ്ചിരികൾ ഉണ്ടാകും. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബ്രാൻഡിന്റെ തുടർച്ചയായ വിജയം ഉറപ്പാക്കിയ ഗുഡ് ഡേയുടെ വലുതും വിശ്വസ്തവുമായ ഉപഭോക്താക്കളുടെ അതിമനോഹരമായ പുഞ്ചിരിക്ക് ഞങ്ങൾ അർപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയും ബഹുമാനവുമാണിത്.