October 30, 2024

Login to your account

Username *
Password *
Remember Me
Author

Author

പോർട്ട് ഓഫ് സ്പെയ്ൻ: വെസ്റ്റിൻഡീസുമായുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. മൂന്നു മത്സരമാണ് പരമ്പരയിൽ.
കോഴിക്കോട് : വാഹനം തട്ടിയ കേസില്‍ വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ദനമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത.
കൊച്ചി: പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.
ന്യൂഡൽഹി/പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ന്യൂഡൽഹി: അവിവാഹിതയാണെന്ന ഒറ്റക്കാരണം കൊണ്ട്‌ ഗർഭച്ഛിദ്രത്തിന്‌ അനുമതി നൽകാത്ത ഡൽഹി ഹൈക്കോടതി നടപടി ശരിയല്ലെന്ന്‌ സുപ്രീംകോടതി.
കൊച്ചി: വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ പുതിയ രണ്ടു പാസുകൾ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ- പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.
തൃശ്ശൂര്‍: മത്സരയോട്ടം നടത്തിയ ഥാർ ടാക്‌സി കാറിലിടിച്ച് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാള്‍ മരിച്ചു. പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) ആണ് മരിച്ചത്.
ന്യൂഡൽഹി: അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും ജി എസ് ടി ചുമത്തിയ നടപടി സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി.