April 24, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും.
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്.
കൊച്ചി സാങ്കേതികവിദ്യകളുടെ സഹായത്തോടെ അപരിചിതരായ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ലോകത്ത് കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സോഷ്യല്‍ പ്ലാറ്റ്ഫോം ഒരുക്കി കിന്‍ട്രീ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (30) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമായ ടിആര്‍എല്‍ യുകെയും (നേരത്തെ, യുകെയിലെ റോഡ് ഗവേഷണ ലാബോറട്ടറി) സംരംഭങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്ന ആഗോള ഐടി സൊലൂഷന്‍സ് കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസും സംയുക്തമായി ടിആര്‍എല്‍ ടെക്‌നോളജീസ് ഇന്ത്യ എന്ന സംയുക്ത പ്രൊജക്റ്റ് പ്രഖ്യാപിച്ചു.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം തിരുവനന്തപുരം: തൃശൂരില്‍ യുവാവ് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്.
കൊച്ചി: യൂസ്ഡ് കാറുകള്‍ക്ക് നൂറ് ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു. കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്‍സ്, പവര്‍ഡ്രിഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ജയ്പൂര്‍ ആസ്ഥാനമായുള്ള ഗിര്‍നാര്‍സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഫിന്‍ടെക് വിഭാഗമാണ് റൂപ്പി.
കൊച്ചി: ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ, 2023 മോഡൽ ഇയർ ഡിസ്‌കവറി സ്‌പോർട്ടിന്റെ വിതരണം ഇന്ത്യയിൽ ആരംഭിച്ചു. ഡിസ്‌കവറി ഡിഎൻഎയുടെ വ്യക്തമായ ആവിഷ്കരണമാണ് ഡിസ്‌കവറി സ്‌പോർട്ട്, ഒപ്പം ആകർഷകമായ ഓഫ്-റോഡ് ശേഷിയും ഇതിൽ ഉൾപ്പെടുന്നു. പ്രായോഗികമായ 5+2 സീറ്റ് പ്രൊഫൈലും 40:20:40 സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര സീറ്റുകളും ഉപയോഗിച്ച് സമകാലിക ജീവിതശൈലികളെ നേരിടാൻ സാധിക്കുന്ന രീതിയിലാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡിസ്‌കവറി സ്പോർട്സ് പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഇതിൽ 2.0 l ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 184കിലോവാട്ട് 365 Nm ടോർക്കിലും 2.0 l ടർബോചാർജ്ഡ് ഡീസൽ 150 കിലോവാട്ട്, 430 Nm ടോർക്ക് എന്നിങ്ങനെ യഥാവിധം ലഭ്യമാണ്. ഡിസ്‌കവറി സ്‌പോർട്ടിന്റെ സീറ്റുകൾ മികച്ചതായി തോന്നിക്കുകയും രണ്ടാം നിരയിൽ സ്ലൈഡും റിക്‌ലൈൻ പ്രവർത്തനക്ഷമതയും നൽകുന്നു.കൂടാതെ, എല്ലാ അഭിരുചിക്കും യോജിച്ച പ്രീമിയം സീറ്റ് മെറ്റീരിയലുള്ള കളർവേകളുടെ ഒരു നിരയും ലഭ്യമാണ്. PM2.5 എയർ ഫിൽട്ടറേഷനോടുകൂടിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ, ഉള്ളിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും മികച്ച യാത്രക്കായി ദോഷകരമായ പൊടികളെ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ഡിസ്‌കവറി സ്‌പോർട്ട് അതിന്റെ വൈവിധ്യമാർന്ന ഇന്റീരിയർ പരമാവധി പ്രയോജനപ്പെടുത്തുന്നു, അത് ഇന്റീരിയർ സ്‌പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും മൂന്ന് വരികളിലും മെച്ചപ്പെട്ട ചെറിയ ഇനം സ്റ്റവേജ് നൽകുന്നതിനും മെച്ചപ്പെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 71.39 ലക്ഷം രൂപയാണ്.