April 23, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് സാങ്കേതികവിദ്യാ അധിഷ്ഠിതമായി ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ചു കൊണ്ട് ഇടുക്കി പള്ളിവാസലില്‍ കാന്‍സര്‍ പരിശോധന പദ്ധതിയായ സമഗ്ര കാന്‍സര്‍ സുരക്ഷ പദ്ധതി സംഘടിപ്പിച്ചു.
കൊച്ചി/ചെന്നൈ: ഭിന്നശേഷിയുള്ളവരുടെ സ്ഥിരോത്സാഹത്തിന് അംഗീകാരം നല്‍കുന്നതിനായി കാവിന്‍കെയറും എബിലിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 21-ാമത് കാവിന്‍കെയര്‍ എബിലിറ്റി അവാര്‍ഡ് 2023-ലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മേളയായ കളിക്കളം ചൊവ്വാഴ്ച(നവംബർ 8 )ആരംഭിക്കും.
സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്.
ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ് ഞായർ രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും. കോവളം കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ 150-ഓളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കും. ക്രാഫ്റ്റ് വില്ലേജും ഇന്‍ഡസ് സൈക്ലിങ് എംബസിയും ബിയോൺ‌ഡ് സെവനും ചേര്‍ന്ന് ഒരുക്കുന്ന പരിപാടിയിൽ ഡീജെ രാഹുലാണ് സൈക്കിളില്‍ സഞ്ചരിച്ചു ഡീജെയിങ് ചെയ്യുന്നത്. ഡീജെ ഓണ്‍ എ ബൈക്ക് എന്ന് അറിയപ്പെടുന്ന യുകെസ്വദേശി ഡോം വൈറ്റിങ് വിദേശങ്ങളില്‍ പ്രചാരത്തിലാക്കിയതാണ് സൈക്കിള്‍ ഡീജെയിങ്. ഡിസ്‌ക് ജോക്കി എന്ന് അര്‍ത്ഥം വരുന്ന ഡീജെ എന്നത് റെക്കോര്‍ഡ് ചെയ്ത സംഗീതം തെരഞ്ഞെടുത്ത് പ്രത്യേക മിക്‌സറുകളുടെ സഹായത്തോടെ പ്രേക്ഷകരെ കേള്‍പ്പിക്കുന്നവരാണ്. ഡോം വൈറ്റിങ്ങിൻ്റെ വെബ്സൈറ്റ്: https://www.domwhiting.co.uk/
ആസ്വാദനത്തിന് പുതിയ തലം സമ്മാനിച്ച് ഒറ്റൂരിലെ ഭിന്നശേഷി കലോത്സവം. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായാണ് 'നിറവ്' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചത്.
മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷികം 2022 നവംബർ 7 ന് സംസ്ഥാനത്തൊട്ടാകെ വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്.
കൊച്ചി: ദേശീയ പാദരോഗ ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ പാദരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു.
തിരുവനന്തപുരം; കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉൽപാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും, പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നിർവ്വഹിച്ചു.
തിരുവനന്തപുരം: ഒരു സബ്‌സ്‌ക്രിപ്ഷനിലൂടെ അനവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പ്രോഗ്രാമുകള്‍ ആസ്വദിക്കാനുള്ള അവസരവുമായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ഡിഷ് ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ വാച്ചോയിലൂടെയാണ് മറ്റ് ഒടിടികളും ലഭ്യമാക്കുന്നത്. സീ5, ഡിസ്‌നി പ്ലസ് ഹോസ്റ്റാര്‍, ഹംഗാമ പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വാച്ചോയില്‍ ലഭിക്കും.