കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡയറക്ടര്‍ ഡോ. സത്യന്‍ എം ഓണ സന്ദേശം നല്‍കി. അക്കാദമിക്, വില്‍പ്പനവിഭാഗം, ഭരണവിഭാഗം, വിജ്ഞാനമുദ്രണം പ്രസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് അത്തപ്പൂക്കളം ഒരുക്കി. ജീവനക്കാര്‍ കലാ-കായിക പരിപാടികള്‍ അവതരിപ്പിച്ചു. അഗ്നി, ജലം, വായു, ഭൂമി എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
ജീവനക്കാരുടെ പൂക്കളമത്സരം, തിരുവാതിര, ഭരതനാട്യം, കാവ്യാലാപനം, ഗാനാലാപനം, സംഘഗാനം, നാടന്‍പാട്ട്, സ്കിറ്റ്, മോണോ ആക്റ്റ് എന്നിവയും വടംവലി മത്സരം, പഞ്ചഗുസ്തി, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍സ്പൂണ്‍, സുന്ദരിക്ക് പൊട്ട്തൊടല്‍, എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ജീവനക്കാരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഭാഗ്യവതി ജസീറ ജെ, ഭാഗ്യവാന്‍ ഷിബുരാജ് എന്നിവര്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡയറക്ടര്‍ ഡോ. സത്യന്‍ എം, ജി. ബി. ഹരീന്ദ്രനാഥ്, കണ്‍വീനര്‍ ശ്രീജിത്ത് എസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അഗ്നി ടീമിന് ഡയറക്ടര്‍ ഓവറോള്‍ ട്രോഫി നല്‍കി. ഭൂമി, വായു, ജലം എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് എന്നീ സ്ഥാനങ്ങള്‍ നേടിയത്.
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. പ്രിയ വര്‍ഗീസ്, ഡോ. ലിറ്റില്‍ ഹെലന്‍, വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനിത ഐ, എഫ്.എ സാജുമോന്‍, സീനിയര്‍ സൂപ്രണ്ട് അനിമോന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് എസ്, ജോയിന്റ് കണ്‍വീനര്‍മാരായ പ്രവീണ്‍ എം. യു, ബീന സി.വി, പി.ആര്‍.ഒ റാഫി പൂക്കോം എന്നിവര്‍ നേതൃത്വം നല്‍കി.