തിരുവനന്തപുരം: രമ്യ. കെ. ജയപാലൻ, എ. ഡബ്ല്യൂ. ഗിഫ്റ്റ്സൺ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാമൂഹികനീതിയും സിവിൽ സർവീസും : പി. എസ്. സിയുടെ ചരിത്രം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പുസ്തകം ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പി.എസ്.സി അംഗം ആര്‍.പാര്‍വതീദേവി, പി. എസ്.സി സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി വി. ബി. മനുകുമാര്‍, പി. ആര്‍. ഒ കെ. വി. സുനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 200രൂപയാണ് പുസ്തകത്തിന്റെ വില.