ഒരു കരിയർ ബ്രേക്ക് എടുക്കുന്നതിന് നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, വീണ്ടും ജോലിയിലേക്ക് തിരിച്ചു പോവുക എന്നത് എളുപ്പമല്ല.
ജോലിക്ക് തിരിച്ചുവരാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.നിങ്ങൾ എന്ത് ബ്രേക്ക് എടുത്തു, നിങ്ങൾ എന്താണ് ഇത്ര നാൾ ചെയ്തത് എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് തുടങ്ങിയ ചോദ്യങ്ങൾ തൊഴിലുടമകൾ തീർച്ചയായും ചോദിക്കും.അവർ തന്ത്രപരമായ ചോദ്യങ്ങളല്ല,മറിച്ച് നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്ദിക്കണം.
ഏതു തരാം ജോലിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ്. ജോലിയിലേക്ക് മടങ്ങി പോകണം എന്ന് തോന്നുമ്പോൾ തന്നെ ജോലിക്കു അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത തൊഴിൽ സമയം, സ്ഥലം, സെക്ടർ എന്നിവയെക്കുറിച്ച് ചിന്തിക്കുക.മാത്രമല്ല നിങ്ങളുടെ ടോഴിൽ അപേക്ഷയിൽ കാര്യങ്ങൾ വ്യക്തമല്ലെങ്കിലും നിങ്ങൾ എപ്പോൾ വേണമെങ്കിലും ബ്രേക്കെടുത്തു പോയേക്കാം എന്ന് തൊഴിൽ ഉടമയ്ക്ക് തോന്നിയേക്കാം. ജോലിയിലേക്ക് തിരികെ പോകാൻ തയ്യാറാവുക നിങ്ങൾ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാരിയാറിനെയും സെക്ടറിനെയും കുറിച്ച് കൃത്യമായി പഠിക്കുക. ആ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കുക. മിക്ക ആളുകൾക്കും തിരിച്ചു ജോലിയിലേക്ക് വരൻ തയാറാക്കുമ്പോൾ തടസം സൃഷ്ടിക്കുക,അവരവരുടെ മേഖലയിൽ വന്ന സാങ്കേതിക മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്.അതുകൊണ്ട് നിലവിലുള്ള മാർക്കറ്റ് ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിയുക.ഈ വിവരങ്ങൾ നേടാനുള്ള ഒരു ലളിതമായ മാർഗം വ്യവസായ വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോഗുകൾ പിന്തുടരുക എന്നതാണ്.ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെറിയ പ്രതിദിന കുറിപ്പ് ഉണ്ടാക്കിയെടുക്കാം.അത് നിങ്ങളുടെ അറിവിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. നിങ്ങളുടെ സി.വി. തയ്യാറാകുക നിങ്ങളുടെ കരിയൽ ബ്രേക്ക് ഒരു നിശ്ചിത സമയത്തേക്കായിരുന്നെങ്കിൽ ആ സമയം നിങ്ങൾ എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് കൊണ്ട് കരിയർ ബ്രേക്ക് എടുത്തു എന്ന് സി വിയിൽ വ്യക്തമാക്കുക.കരിയർ ബ്രേക്ക് എടുത്ത സമയത്തു നിങ്ങളുടെ കഴിവുകൾ വളർത്താൻ സഹായകമാകുന്ന എന്തെല്ലാം ചെയ്തു എന്ന് സി വിയിൽ ചേർക്കുക. ഡേറ്റുകളും ജോലിയുടെ വിവരങ്ങളും ഫോക്കസ് ചെയ്യുന്നതിന് പകരം സി വിയിൽ നിങ്ങളുടെ കഴിവുകളെ ഹൈലൈറ് ചെയ്യാൻ ശ്രമിക്കുക. കവർ ലെറ്റർ നിങ്ങൾക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായിരുന്നു എന്ന് ടോഴിലുടമയെ അറിയുക എന്നത് പ്രധാനമാണ്. എന്തിനാണ് കരിയർ ബ്രേക്ക് എടുത്തതെന്നും എന്തിനാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും വിശദീകരിക്കുക.നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തന്നെയാണ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ,നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് പെട്ടന്നു തിരിച്ചു പോകണം എന്ന് പറയുക.നിങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ, പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് തയ്യാറെടുക്കുക.എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. അഭിമുഖം കരിയർ ബ്രേക്കിന് ശേഷം നിങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടാൻ പോകുന്നത് ഒരു ഇന്റർവ്യൂവിനായി പോകുമ്പോഴാണ്,ആദ്യമായി നിങ്ങൾ കമ്പനിയോട് പ്രതിബദ്ധത കാണിക്കേണ്ടതതാണ്.കരിയർ ബ്രേക്കെടുക്കുക എന്നത് നിങ്ങളുടെ തീരുമാനം അല്ലായിരുന്നെങ്കിൽ അതായതു നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നതാണ് നിങ്ങളുടെ കരിയർ ബ്രേക്കിന് കാരണമെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ആ സമയം നിങ്ങൾ നിങ്ങളുടെ തൊഴിൽ പരമായ കഴിവുകളെ ഉയർത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളെ സഹായിക്കും. അഭിമുഖം നേരിടുമ്പോൾ കരിയർ ബ്രെക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.ചോദ്യങ്ങളെ നിങ്ങളുടെ മുൻ പ്രവർത്തി പരിചയത്തെ കുറിച്ച് സംസാരിക്കുന്ന രീതിയിലേക്ക് വഴി തിരിക്കുക.ഒരുപാട് നാൾ നിങ്ങൾ തൊഴിലിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുന്നതിന് പകരം നിങ്ങളുടെ പഴയ ജോലി എത്തരത്തിലുള്ളതാണെന്നും നിങ്ങൾ പഴയ ജോലിയിൽ എന്തൊക്കെ ചെയ്തുവെന്നും പറയുക.