തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ മാസത്തിലൊരിക്കല്‍ കൃത്യമായി 'റോസ്ഗാര്‍ ദിവസ്' കൂടണമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സാം ഫ്രാങ്ക്‌ളിന്‍. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും പ്രവൃത്തിസ്ഥലത്തെ മേല്‍നോട്ടക്കാരായ മേറ്റുമാര്‍ക്ക് കൃത്യമായി പരിശീലനം നല്‍കണമെന്നും ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കി.
വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സിറ്റിങില്‍ മാണിക്കല്‍, കല്ലറ, വാമനപുരം, നന്ദിയോട്,നെല്ലനാട്, പാങ്ങോട്, പെരിങ്ങമ്മല, പുല്ലമ്പാറ ഗ്രാമപഞ്ചായത്തുകളിലെ ഏഴ് പരാതികള്‍ പരിഹരിച്ചു. പുതുതായി സ്വീകരിച്ച 12 പരാതികള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും ഓംബുഡ്‌സ്മാന്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി, ബി.പി.ഒ നാസര്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.