November 23, 2024

Login to your account

Username *
Password *
Remember Me
Author

Author

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യ അലോട്ട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്നെ വന്നു കണ്ട മലപ്പുറത്തുനിന്നുള്ള എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന 'കൈത്തറിക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.
നമ്പി നാരായണന്റെ അവകാശവാദങ്ങൾ കള്ളമെന്ന് ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെകനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എൽ പി എസ് സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ) സ്ഥാപക ഡയറക്ടർ ഡോ. എ. ഇ. മുത്തുനായകം പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരുകളുടെ മൗനാനുവാദത്തോടെ ചിലഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്ന ഐ.ടി. മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരേ പൊതുകൂട്ടായ്മ ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് ഐ.ടി. എം.പ്ലോയീസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ലോകായുക്ത നിയമഭേദഗതി നിർദേശമടക്കം അഞ്ച്‌ ബിൽ നിയമസഭ പരിഗണിച്ച്‌‌ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിട്ടു. ഒരു ബിൽ പാസാക്കി.
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക്‌ മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന്‌ ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക്‌ പ്രായപൂർത്തി ആയിട്ടില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാനുള്ള അവകാശമുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴ കനക്കുമെന്ന മുന്നറിയിപ്പില്ലാത്തത്.