November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ രണ്ടാമത് പരവൂർ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചന്. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവി മേനോൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്നു.
കൊച്ചി: തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കിനെ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: പൗരാവകാശങ്ങൾക്കും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട നിർഭയനായ പോരാളിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകരും തലസ്ഥാനത്തെ പൗരാവലിയും പ്രണാമം അർപ്പിച്ചു.
തിരുവനന്തപുരം; ആറ്റുകാൽ ചിൻമയ വിദ്യാലയത്തിൽ വെച്ച് നടന്ന ആറാമത് തിരുവനന്തപുരം ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ബോബ്സ് ക്ലബ് ജേതാക്കളായി.
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതിന് മറുപടി നല്‍കി. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും മന്ത്രി ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും.
കൊച്ചി: സുഗുണ ഫുഡ്സിന്റെ റീട്ടെയില്‍ വിഭാഗമായ സുഗുണ ഡെയ്ലി ഫ്രഷ് ദക്ഷിണേന്ത്യയില്‍ 250 ലധികം സ്റ്റോറുകള്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ചിക്കന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഷ് ചില്‍ഡ് ചിക്കന്റെ വിപുലമായ നിരയാണ് ബ്രാന്‍ഡ് ലഭ്യമാക്കുന്നത്. ആവശ്യമായ അളവുകളില്‍ 8 തരം ഭാഗങ്ങള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ലഭ്യമാക്കിയിട്ടുണ്ട്. ഒമേഗ 3, ഡിഎച്ച്എ, കാരിറ്റോനോയ്ഡുകള്‍, വിറ്റാമിന്‍-ഡി എന്നിവയുള്ള മൂല്യവര്‍ധിത മുട്ടകളും സുഗുണ ഡെയ്ലി ഫ്രെഷ് സ്റ്റോറുകളില്‍ ലഭ്യമാണ്. ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്‌കരിച്ച ചിക്കനാണ് എല്ലാ റീട്ടെയില്‍ ഔട്‌ലെറ്റുകളിലും ലഭ്യമാക്കിയിട്ടുള്ളത്. എഫ്എസ്എസ്സി 22000 അംഗീകാരമുള്ളതും, എഫ്എസ്എസ്എഐ അനുസരിച്ചുള്ളതുമായ അത്യാധുനിക സംസ്‌കരണശാലകളിലാണ് ചിക്കന്‍ സംസ്‌കരിക്കുന്നത്. ന്യായമായ വിലയ്ക്ക് മുട്ടയും ചിക്കനും ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ടെന്നു സുഗുണ ഫുഡ്‌സ് വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണ പ്രസാദ് പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം