November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന 'ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍' മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു.
കൊച്ചി: സ്ലാവിയ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ 2.0 പ്രോജക്റ്റിലെ അടുത്ത ഘട്ടത്തിന് സ്കോഡ ഓട്ടോ തുടക്കം കുറിക്കുന്നു. ഇടത്തരം എസ്‌യുവി കുശാക്കിന്റെ വിജയകരമായ അവതരണത്തെ തുടർന്ന്, ചെക്ക് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇന്ത്യൻ നിർദ്ദിഷ്ട മോഡലാണ് ഈ ബ്രാൻഡ്-ന്യൂ സെഡാൻ.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസ് ഗ്രൂപ്പിന്റെ സി.ഇ.ഓ ആയി അനി ഗോപിനാഥ് ചുമതലയേറ്റു. കമ്പനിയുടെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം തൻ്റെ പുതിയ പദവിയിലും മികവുറ്റ പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ്.
ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രസ്താവിച്ചു.30 ദിവസം നീണ്ടു നിൽക്കുന്ന ഗവേഷക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷറീസ് വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തിൽപെട്ടു മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ടവരുമായ ശ്രീ.റോബിൻ, ശ്രീ.ജൈലോപ്പസ് എന്നിവർക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇൻഷുറൻസ് തുക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൈമാറി.
തിരുവനന്തപുരം: ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 'പ്രാണ' പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് നാച്ചുറോപ്പതിയോടുള്ള അഭിനിവേശമാണ് ഈ ദിവസം ദേശീയ നാച്ചുറോപ്പതി ദിനമായി തിരഞ്ഞെടുക്കുവാനുള്ള കാരണം.
കൊച്ചി: കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമ്പാദ്യത്തിനു ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്ന് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫ്യൂച്ചര്‍ലെസ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ മൂന്നില്‍ രണ്ട് വിഭാഗവും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, മണിബാക്ക് പ്ലാനുകള്‍, എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
കൊച്ചി: മുന്‍നിര ക്രിപ്‌റ്റോ നാണയങ്ങളിലൊന്നായ ഫ്‌ളോകി ഇനുവിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിലെ സ്ലീവ് സ്‌പോണ്‍സര്‍മാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഫ്‌ളോകി ഇനു ലോകമെമ്പാടും വലിയതോതില്‍ പരസ്യം ചെയ്യപ്പെടുന്നതിനാല്‍ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം.