November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഫാസ്ടാഗ് വിതരണക്കാരിലൊന്നായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പാര്‍ക്ക് പ്ലസുമായി (പാര്‍ക്ക്+) ചേര്‍ന്ന് ഫാസ്ടാഗ് അധിഷ്ഠിത സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നു.
കൊച്ചി: സാംകോ മ്യൂച്വല്‍ ഫണ്ട് പ്രഥമ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.) ജനുവരി 17-ന് ആരംഭിച്ച് 31-ന് ക്ലോസ് ചെയ്യും. ഈ സ്‌കീമില്‍ 65 ശതമാനം ഇന്ത്യന്‍ ഓഹരികളിലും 35 ശതമാനം ആഗോള ഓഹരികളിലുമായിരിക്കും നിക്ഷേപിക്കുക. സാംകോയുടെ ഹെക്‌സഷീല്‍ഡ് പരീക്ഷണത്തില്‍ വിജയിച്ച 125 കമ്പനികളുടേതായിരിക്കും ഓഹരികള്‍. റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം രൂപകല്പന ചെയ്തിട്ടുള്ളത്. ആക്റ്റീവ് ഫണ്ട് സ്‌കീമാണിത്. ഒരു സജീവ അസറ്റ് മാനേജ്‌മെന്റ് ഫീസ് അടയ്ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ പണത്തിന്റെ മൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന വ്യത്യസ്തമായ ഫണ്ട് ഓഫറാണിതെന്ന് സാംകോ മ്യൂച്വല്‍ ഫണ്ട് സ്ഥാപകനും ഡയറക്ടറുമായ ജിമീത് മോദി പറഞ്ഞു.
തിരുവനന്തപുരം : ടൈപ്പ് 1 പ്രമേഹ ബാധിതരായ കുഞ്ഞുങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം കുട്ടികളും അമ്മമാരും ചടങ്ങിൽ പങ്കെടുത്തു .ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കെയർ' പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ്സുകൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിജിഇ ഓഫീസിൽ നേരിട്ടെത്തി മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു.
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സൗന്ദര്യ, ഫാഷന്‍ സ്ഥാപനമായ നൈക്കാ തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യ നൈക്കാ ലക്‌സ് സ്റ്റോർ ലുലു മാളില്‍ തുറന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിൽ പ്രമുഖ അന്തര്‍ദേശീയ, ദേശീയ ബ്രാന്‍ഡുകളായ ഹുഡാ ബ്യൂട്ടി, ഷാര്‍ലറ്റ് ടില്‍ബ്യൂറി, മുറാദ്, പിക്‌സി, ടൂ ഫേസ്ഡ്, എസ്റ്റീലോഡര്‍, വെര്‍സാസ്, കരോലിനാ ഹെറോറാ തുടങ്ങിയവയുടെ മേക്കപ്പ്, ചര്‍മ്മസംരക്ഷണ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകള്‍ ലഭ്യമാണ്. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ നൈക്കാ സ്റ്റോറും ആദ്യ നൈക്കാ ലക്‌സ് സ്റ്റോറുമാണിത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് പിന്തുണ അറിയിച്ചത്.
തിരുവനന്തപുരം: ഉത്തരവാദിത്ത രക്ഷകര്‍ത്തിത്വം സംബന്ധിച്ച് മാതാപിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനും പാരന്റിംഗില്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശം നല്‍കുവാനും ലക്ഷ്യമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഔട്ട് റീച്ച് ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു.