December 08, 2024

Login to your account

Username *
Password *
Remember Me

സ്ട്രീറ്റ് റെഡി കളക്ഷന് അവതരിപ്പിച്ച് സ്കെച്ചേഴ്സ്

Skechers Launches Street Ready Collection with Siddhant Chaturvedi Skechers Launches Street Ready Collection with Siddhant Chaturvedi
കൊച്ചി: കംഫര്ട്ട് ടെക്നോളജി കമ്പനിയും ഗ്ലോബല് ലൈഫ്സ്റ്റൈല് ആന്ഡ് പെര്ഫോമന്സ് ഫൂട്വെയര് ബ്രാന്ഡുമായ സ്കെച്ചേഴ്സ് സ്ട്രീറ്റ് റെഡി കളക്ഷന് അവതരിപ്പിച്ചു. ഇന്ത്യയിലെ ഫാഷന് മനോഭാവമുള്ള യുവാക്കള്ക്ക് ട്രെന്ഡിലൈന് സ്ട്രീറ്റ് വെയര് സ്നീക്കറുകള് പുതിയ ശേഖരം വാഗ്ദാനം ചെയ്യുന്നു. പുതിയ ശേഖരം ജനകീയമാക്കുന്നതിന് നടന് സിദ്ധാന്ത് ചതുര്വേദിയുമായുള്ള പങ്കാളിത്തവും സ്കെച്ചേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ക്യാമ്പയിനുകളിലും സിദ്ധാന്ത് ചതുര്വേദി ഭാഗമാവും. എന്റെ സ്റ്റൈല്, എന്റെ പെഹ്ചാന് എന്ന സന്ദേശമാണ് സ്ട്രീറ്റ് റെഡി കളക്ഷന്റെ ഡിജിറ്റല് ക്യാമ്പയിനിലൂടെ താരം ഉപഭോക്താക്കള്ക്ക് നല്കുന്നത്.
ഇന്ത്യയിലുടനീളമുള്ള സ്കെച്ചേഴ്സ് റീട്ടെയില് ഔട്ട്ലെറ്റുകളിലും skechers.in ഓണ്ലൈന് സ്റ്റോറിലും പുതിയ ശേഖരം ലഭ്യമാവും. 2012ല് സമാരംഭം കുറിച്ച സ്കെച്ചേഴ്സ് ഇന്ത്യ, രാജ്യമെമ്പാടുമുള്ള പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കുമായി മൂവായിരത്തോളം വകഭേദങ്ങളിലുള്ള പാദരക്ഷകളാണ് ലഭ്യമാക്കുന്നത്. അടുത്തിടെ എല്ലാ വിഭാഗത്തിനുമായുള്ള വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
ഒരു കമ്പനി എന്ന നിലയില്, എല്ലായ്പ്പോഴും ഉപഭോക്താക്കളുടെ ആവിഷ്ക്കാര പ്രകടനത്തിന് സഹായിക്കുന്ന പാദരക്ഷകള് സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധയെന്നും, മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും രൂപഭംഗിയും ഞങ്ങളുടെ പാദരക്ഷകള്ക്കുണ്ടെന്നും സ്കെച്ചേഴ്സ് സൗത്ത് ഏഷ്യ സിഇഒ രാഹുല് വീര പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.