December 07, 2024

Login to your account

Username *
Password *
Remember Me

അണ്ടര്‍ ആമര്‍ ബ്രാന്‍ഡ് ഹൗസ് കേരളത്തില്‍

Under Armor Brand House in Keralav Under Armor Brand House in Keralav
കൊച്ചി : സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വെയര്‍ ബ്രാന്‍ഡായ അണ്ടര്‍ ആമറിന്റെ കേരളത്തിലെ ആദ്യ ബ്രാന്‍ഡ് ഹൗസ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. അണ്ടര്‍ ആമറിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരും ലൈസന്‍സിയുമായ അണ്ടര്‍ഡോഗ് അത്‌ലറ്റിക്‌സാണ് ബ്രാന്‍ഡ് ഹൗസ് തുറന്നത്. മാളിന്റെ സെന്‍ട്രല്‍ ആട്രിയത്തിന് സമീപമായാണ് 1819 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോര്‍.
സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വിഭാഗത്തില്‍പെടുന്ന എച്ച്വിഒആര്‍ ഫാന്റം 3, മെഷീന 3 റണ്ണിംഗ് ഷൂസുകള്‍, മിനറല്‍-ഇന്‍ഫ്യൂസ്ഡ് അപ്പാരല്‍ ലൈന്‍ - ഐഎസ്ഒ ചില്‍, റഷ്, ഏറ്റവും വേഗതയേറിയ റണ്ണിംഗ് ഷൂ-ഫ്ളോ വെലോസിറ്റി വിന്‍ഡ് സീരീസ്, പ്രോജകട് റോക്ക് ശേഖരം തുടങ്ങീ അണ്ടര്‍ ആര്‍മറിന്റെ നൂതന അത്‌ലറ്റിക് ഉല്‍പ്പന്നങ്ങളുടെ ആഗോള ശ്രേണി ഈ സ്റ്റോറില്‍ ഉണ്ട്. ഞങ്ങളുടെ ആദ്യ സ്റ്റോര്‍ കേരളത്തില്‍ തുറക്കുന്നതിലും പ്രദേശത്തെ ഫിറ്റ്‌നസ് പ്രേമികളുമായും അത്‌ലറ്റുകളുമായും അടുത്തിടപഴകുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു അണ്ടര്‍ഡോഗ് അത്‌ലറ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ തുഷാര്‍ ഗോകുല്‍ദാസ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.