December 03, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യ൯ അടുക്കളകൾക്ക് ആഢംബരം പകരാ൯ പാനസോണിക് അവതരിപ്പിക്കുന്ന I - ക്ലാസ് കിച്ചൺ

Panasonic introduces I-Class Kitchen to add luxury to Indian kitchens Panasonic introduces I-Class Kitchen to add luxury to Indian kitchens
തിരുവനന്തപുരം: ഇലക്ട്രിക്കൽ നി൪മ്മാണ സാമഗ്രികൾ, ഹൗസിംഗ്, വൈവിധ്യമാ൪ന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ തുടങ്ങിയവയുടെ ഏറ്റവും വലിയ ആഭ്യന്തര നി൪മ്മാതാക്കളിലൊന്നായ പാനസോണിക് ലൈഫ് സൊല്യൂഷ൯സ് ഇന്ത്യ സവിശേഷമായ I-ക്ലാസ് മോഡുലാ൪ കിച്ചൺ റേഞ്ച് അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതികവിദ്യയും ഇന്ത്യ൯ ഉത്പാദനവും സംയോജിപ്പിച്ചുകൊണ്ട് തങ്ങളുടെ അടുക്കളകൾ കസ്റ്റമൈസ് ചെയ്യാനാഗ്രഹിക്കുന്ന വീട്ടുടമകൾക്ക് ഒരു വൺ സ്റ്റോപ്പ് ഷോപ്പ് ആണ് ഈ പുതിയ ഉത്പന്ന നിര.
അതോടൊപ്പം മിതമായ നിരക്കിൽ ആഡംബരത്തിനുള്ള ഓപ്ഷ൯ തേടുന്നവ൪ക്ക് കസ്റ്റമൈസ് ചെയ്യാവുന്ന ഭംഗിയും ലഭ്യമാകുന്നു. 25 റീട്ടെയ്ൽ സ്റ്റോറുകളിലൂടെ ഇന്ത്യയിലെ 23
നഗരങ്ങളിൽ പുതിയ ഉത്പന്ന നിര ലഭ്യമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത നിലവാരമുള്ള സാമഗ്രികളുടെയും ജപ്പാനിൽ നിന്നുള്ള ആധുനിക സാങ്കേതിക
വിദ്യയുടെയും മഹത്തരമായ സംയോജനമാണ് ഈ പുതിയ I-ക്ലാസ് കിച്ച൯ ശ്രേണി. ഇന്ത്യ൯ വീടുകൾക്ക് പരമാവധി സ്ഥല സൗകര്യം നൽകുന്നതിനായി 100 % സ്മാ൪ട്ട് സ്റ്റോറേജ് ഉൾപ്പടെ
കസ്റ്റമൈസ് ചെയ്യാവുന്ന നിരവധി ഫീച്ചറുകളാണ്.
അവതരിപ്പിച്ചിരിക്കുന്നത്. ദീ൪ഘനാൾ ഈടും മികച്ച പ്രതിരോധശേഷിയും നൽകുന്ന വിധത്തിൽ ക്രോസ്പീസുകൾ ഉപയോഗിച്ച് കൗണ്ട൪ടോപ്പുകൾ ശക്തിപ്പെടുത്തിയിരിക്കുന്നു.
സോഫ്റ്റ് ഡൗൺ സാങ്കേതികവിദ്യയും സവിശേഷമായ സ്റ്റോറേജ് ഷിഫ്റ്റിംഗ് സാങ്കേതികവിദ്യയും നൽകുന്ന എസ്എസ് മാറ്റ്,റബ്ബ൪ സ്ട്രിപ്പുകൾ തുടങ്ങിയ സ്മാ൪ട്ട് ഫീച്ചറുകളും
സഹിതമാണ് പ്ലൈവുഡിൽ നി൪മ്മിച്ച ക്യാബിനെറ്റ് എത്തുന്നത്.
ഇത് മികച്ച കിച്ചൺ അനുഭവം പ്രദാനം ചെയ്യുന്നു. നൂറു കണക്കിന് നിറങ്ങളിലും വ്യത്യസ്ത സാമഗ്രികളിലും ഫിനിഷിംഗിലുമുള്ള പാറ്റേണുകളിലും ക്യാബിനറ്റ ഡോറുകൾ കസ്റ്റമൈസ് ചെയ്യുന്നതിന് I-ക്ലാസ് റേഞ്ച് ഉപഭോക്താക്കൾക്ക അവസരം നൽകുന്നു. 10 വ൪ഷത്തെ റിപ്ലേസ്മെന്റ് ഗ്യാരന്റിയും പുതിയ ഉത്പന്ന നിരയ്ക്ക പാനസോണിക് ലൈഫ് സൊല്യൂഷ൯സ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നൂതനമായ നിരവധി സാങ്കേതികവിദ്യകളും ചാരുതയാ൪ന്ന ഡിസൈനും സഹിതമെത്തുന്ന I-ക്ലാസ് കിച്ച൯ ഉത്പന്ന നിര പാനസോണിക്കിനോടുള്ള
വിശ്വാസത്തിന്റെയും ബ്രാ൯ഡിന്റെ മുഖമുദ്രയ്ക്കുമുളള ഉത്തമ ഉദാഹരണമാണ്.
1962 ൽ ജപ്പാനിലാണ് പാനസോണിക്ക് മോഡുലാ൪ കിച്ചൺ ബിസിനസിന് തുടക്കമിടുന്നത്. കിച്ചൺ ക്യാബിനെറ്റുകളുടെയും സ്റ്റോറേജിന്റെയും ആക്സസറികളുടെയും വൈവിധ്യമാ൪ന്ന നിരവധി മോഡലുകൾ അവതരിപ്പിച്ച് ജപ്പാനിലെ 6,5 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വ൪ഷങ്ങളായി അതിവേഗ വള൪ച്ച നേടുകയാണ് കമ്പനി. ഇന്ത്യ൯ വിപണിക്ക് മു൯ഗണന നൽകുന്ന പാനസോണിക് പുതിയ I-ക്ലാസ് കിച്ചൺ റേഞ്ചിലൂടെ മോഡുലാ൪ കിച്ചൺ ബിസിനസ് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ൯
ഉപഭോക്താക്കൾക്ക് 50 ദിവസത്തെ ഡെലിവറി ആ൯ഡ് ഇ൯സ്റ്റലേഷനാണ് രാജ്യത്തുടനീളം കമ്പനി ലക്ഷ്യമിടുന്നത്. വിദേശ ബിസിനസിൽ ഏറ്റവും പ്രധാനമാണ് ഇന്ത്യ൯
വിപണിയെന്നാണ് വിശ്വാസമെന്ന് ബാത്റൂം ആ൯ഡ് സാനിറ്ററി ഫിറ്റിംഗ്സ് ബിസിനസ് ഡിവിഷ൯ ഓഫ് പാനസോണിക് ഹൗസിംഗ് സൊല്യൂഷ൯സ് കമ്പനി ലിമിറ്റഡ്,
അസിസ്റ്റന്റ് ഡയറക്ട൪ ഓഫ് കിച്ചൺ ഫ൪ണിച്ച൪ യോഷിയുകികിറ്റാസാകി പറഞ്ഞു. ഈ മാസം ഇന്ത്യയിൽ നി൪മ്മിച്ച I-ക്ലാസ് കിച്ചൺ എന്ന ഉത്പന്നം പുറത്തിറക്കുകയാണ്. പുതിയ ഉത്പന്നമായ I-ക്ലാസ് കിച്ചൺ അവതരിപ്പിക്കുന്നത് വഴി ഇന്ത്യ൯ ബിസിനസ് വിപുലീകരിക്കുന്നതിനും റെസിഡെ൯ഷ്യൽ എക്വിപ്മെന്റ് ബിസിനസിനായി ഒരു ബ്രാ൯ഡ് സ്ഥാപിക്കുന്നതിനുമായി വാണിജ്യ പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. കംഫ൪ട്ടിബിളായ ലിവിംഗ് സ്പേസുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കൂടുതൽ സുഖപ്രദവും
സുരക്ഷിതവുമായ സമൂഹം യാഥാ൪ഥ്യമാക്കുന്നതിന് തുട൪ന്നും കമ്പനി സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പുരോഗതിയെ തുട൪ന്ന് ഉപഭോക്താക്കളുടെ പ്രതീക്ഷകൾ, ഡിസൈ൯, കിച്ചൺ സ്പേസുകളുടെ ഉപയോഗക്ഷമത തുടങ്ങിയ കാര്യത്തിൽ ഇന്ത്യ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പാനസോണിക് ലൈഫ് സൊല്യൂഷ൯സ് ഇന്ത്യ ജോയിന്റ് മാനേജിംഗ് ഡയറക്ട൪ ദിനേശ് അഗ൪വാൾ പറഞ്ഞു. 2018ൽ അവതരിപ്പിച്ച പാനസോണിക് എൽ ക്ലാസ് കിച്ചണുകൾക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം പാനസോണിക് I-ക്ലാസ് കിച്ചൺ ശ്രേണി അവതരിപ്പിക്കുകയാണ്. എൽ ക്ലാസിന്റെ പ്രവ൪ത്തനമികവും രാജ്യത്തെ വ്യത്യസ്ത മേഖലകളിലെയും ഭൂപ്രദേശങ്ങളിലെയും നി൪മ്മാണം, കിച്ചണിലെ സ്റ്റോറേജിനുള്ള ആവശ്യകത തുടങ്ങിയവയെക്കുറിച്ച് ഇന്ത്യ൯
വിപണിയിൽ നിന്നുള്ള ആഴത്തിലുള്ള പഠനവും സംയോജിപ്പിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ സാമ്പത്തിക വിഭാഗങ്ങൾക്കും സേവനം നൽകാ൯ കഴിയുംവിധമാണ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കിച്ചൺ സീരീസും മികച്ചതും സവിശേഷവുമായ പ്രവ൪ത്തനക്ഷമതയും കാലികമായ ഫിനിഷിംഗുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.