കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവിൽ “അവാർഡ് ഓഫ് എക്സലൻസ്” ബിൽഡ്നെക്സ്റ്റിന്
കൊച്ചി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവിൽ ബിൽഡ്നെക്സ്റ്റിന് അംഗീകാരം. കോൺക്ലേവിൽ മികവിനുള്ള പുരസ്കാരം ടെക് അധിഷ്ഠിത ബിൽഡേഴ്സായ ബിൽഡ്നെക്സ്റ്റ് നേടി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവാണ് പുരസ്കാരം സമ്മാനിച്ചത്.
“കെഎസ്ഐഡിസിയുടെ ഈ പുരസ്കാരം വലിയ പ്രചോദനമാണ്. ഞങ്ങളുടെ തുടർയാത്രയിൽ സഹായിച്ചതിനും ആവശ്യമുള്ളപ്പോൾ സോഫ്റ്റ് ലോൺ നൽകിക്കൊണ്ട് നിലവിലെ അവസ്ഥയിലുള്ള ഒരു കമ്പനിയായി മാറ്റിയതിനും കെഎസ്ഐഡിസിയോട് നന്ദിയുള്ളവരാണ്. വളർന്നുവരുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നും അവരുടെ കമ്പനിയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഇത് ഉപയോഗിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോൺ പൂർണ്ണമായും തിരിച്ചടച്ചു കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍, കമ്മ്യൂണിറ്റികളില്‍ ബില്‍ഡ്നെക്സ്റ്റ് ഹോംസ് സമാരംഭിക്കുന്നതിനും വ്യക്തിഗത ഭവന ഉടമകൾക്ക് സേവനം നൽകുന്നതിനും ഡെവലപ്പർമാരുമായി കൈകോർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ബിൽഡ്നെക്സ്റ്റിന്റെ സഹ സ്ഥാപകൻ ഫിനാസ് നഹ പറഞ്ഞു.
2015-ൽ ആരംഭിച്ച ബില്‍ഡ്നെക്സ്റ്റ്, വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി എൻഡ്-ടു-എൻഡ് ഡിസൈനും നിര്‍മ്മിതിയും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലും ഹൈദരാബാദിലും ഇതിനോടകം സാനിധ്യം അറിയിച്ചുകഴിഞ്ഞ ബിൽഡ്നെക്സ്റ്റ് ഉടന്‍ തന്നെ കോയമ്പത്തൂരിലും ബാംഗ്ലൂരിലും പ്രവര്‍ത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആളുകൾക്ക് അവരുടെ വീട് 'ടെസ്റ്റ് ഡ്രൈവ്' ചെയ്യാൻ സാധിക്കുന്ന 10 വെർച്വൽ റിയാലിറ്റി എനേബിള്‍ഡ് എക്സ്പീരിയൻസ് കേന്ദ്രങ്ങളാണ് ബിൽഡ്നെക്സ്റ്റിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. വീടുകള്‍ ഡിസൈന്‍ ചെയ്യുന്നതിലെ നവീനമായ സമീപനത്തിലൂടെ ഭവനനിര്‍മ്മാണത്തിനെ പുതുമയാര്‍ന്ന തലങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ബില്‍ഡ്നെക്സ്റ്റ് മനോഹാരിതയ്ക്ക് മാത്രമല്ല വീടുകളുടെ പ്രവര്‍ത്തനക്ഷമതയ്ക്കും വാസയോഗ്യതയ്ക്കും കൂടുതൽ പ്രാധാന്യം നല്‍കുന്നു.