June 11, 2026

Login to your account

Username *
Password *
Remember Me

നടന്‍ മനോജ് ബാജ്പേയി മണിപ്പാല്‍ സിഗ്ന ബ്രാന്‍ഡ് അംബാസഡര്‍

Actor Manoj Bajpai Manipal Cigna Brand Ambassador Actor Manoj Bajpai Manipal Cigna Brand Ambassador
കൊച്ചി: പ്രമുഖ നടനും, പത്മശ്രീ പുരസ്കാര ജേതാവുമായ മനോജ് ബാജ്പേയിയെ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനും, ഇന്ത്യയിലുടനീളം വളര്‍ച്ച വര്‍ധിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ മണിപ്പാല്‍ സിഗ്ന ലക്ഷ്യമിടുന്നു.
ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുക എന്നതാണ് മണിപ്പാല്‍ സിഗ്നയുടെ ലക്ഷ്യമെന്ന് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു. മനോജ് ബാജ്പേയുമായി സഹകരിക്കുന്നത് തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്‍റെയും സ്വന്തം ആരോഗ്യത്തിന്‍റെയും കാര്യത്തില്‍ വിശ്വസ്തരായ മെഡിക്കല്‍ വിദഗ്ധരെയാണ് ആശ്രയിക്കുന്നതെന്ന് നടന്‍ മനോജ് ബാജ്പേയി പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് വിദഗ്ധരായി അറിയപ്പെട്ടുന്ന ഒരു ബ്രാന്‍ഡിന്‍റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്. ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 37 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...