മുംബൈ: ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐയുടെ ഹോളിഡേ കലൻഡർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങൾ വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാൽ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുർഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികൾ ഈ മാസം വരുന്നുണ്ട്.
ഒക്ടോബർ 1 – സിക്കിമിൽ ബാങ്ക് അവധിയായിരിക്കും
ഒക്ടോബർ 2 – ഗാന്ധി ജയന്തി
ഒക്ടോബർ 3- ദുർഗാ പൂജ – സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ, കേരള, ബിഹാർ, മണിപ്പൂർ
ഒക്ടോബർ 4 – ദുർഗാ പൂജ ( മഹാ നവമി) – കർണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ
ഒക്ടോബർ 5 – വിജയ ദശമി – മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും
ഒക്ടോബർ 6 – ദുർഗ പൂജ – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
ഒക്ടോബർ 7 – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
ഒക്ടോബർ 22- നാലാം ശനി
ഒക്ടോബർ 23 – ഞായറാഴ്ച
ഒക്ടോബർ24 – ദീപാവലി
ഒക്ടോബർ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകളായതിനാൽ ബാങ്ക് അവധിയായിരിക്കും. ഒക്ടോബർ 8, 22 തിയതികൾ രണ്ടും നാലും ശനിയാഴ്ചകളാണ്.