November 22, 2024

Login to your account

Username *
Password *
Remember Me

500 ബിസിനസ്സ് ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് കൈവരിച്ചതായി ട്രൂകോളർ

truecaller truecaller starsconnect media
തിരു : ട്രൂകോളർ ഫോർ ബിസിനസ് 500 ബിസിനസ്സ് ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് കൈവരിച്ചതായി ട്രൂകോളർ പ്രഖ്യാപിച്ചു. ബ്രാൻഡുകൾക്ക് അവരുടെ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാനായി, ഏതാനും മാസങ്ങൾകൊണ്ട് ടീം സത്യസന്ധമായി നടത്തിയ പരിശ്രമത്തിലൂടെയാണ് ഈ വിജയം കൈവരിച്ചത്. ഇന്ത്യയുൾപ്പെടെ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്സ് സ്ഥാപനങ്ങളാണ് ട്രൂകോളർ ഫോർ ബിസിനസ്സിൽ ഉപഭോക്താക്കളായി ചേർന്നിരിക്കുന്നത്.
ഈ ഉദ്യമത്തിലൂടെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് അവരുടെ ഐഡന്റിറ്റി ട്രൂകോളറിൽ പരിശോധിച്ചുറപ്പിക്കാനും, അതുവഴി തട്ടിപ്പ്, സ്കാം എന്നിങ്ങനെയുള്ള കോളുകൾ തടഞ്ഞ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനുമാകും. പബ്ലിക് ലിസ്റ്റിലുള്ള വലിയ കമ്പനികൾ, ഡിജിറ്റൽ നേറ്റീവുകൾ, സ്റ്റാർട്ടപ്പുകൾ, ഇ-കൊമേഴ്സ്, വിദ്യഭ്യാസം, ആരോഗ്യം, ബാങ്കിംഗും സാമ്പത്തിക സേവനങ്ങളും (BFSI) മറ്റനേകം ബിസിനസ്സുകളും ഇതിൽ ഉൾപ്പെടുന്നു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.