ഡയറക്ടര്‍ ബോര്‍ഡിലെ പങ്കാളിത്തം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉള്‍പ്പെടുന്നതാണ് നിക്ഷേപം
കൊച്ചി: സാങ്കേതികവിദ്യാ പിന്‍ബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങള്‍ നല്‍കുന്ന കാര്‍കിനോസ് ഹെല്‍ത്ത്കെയറില്‍ മയോ ക്ലിനിക് ന്യൂനപക്ഷ ഓഹരി നിക്ഷേപം നടത്തും. ചില നിശ്ചിത വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാവും ഇതു നടത്തുക. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ മയോ ക്ലിനിക് കാര്‍കിനോസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗത്തെ നോമിനേറ്റു ചെയ്യും.
ഇന്ത്യയില്‍ ഡിസ്ട്രിബ്യൂട്ടഡ് കാന്‍സര്‍ കെയര്‍ ശൃംഖലാ മാതൃകയ്ക്ക് തുടക്കം കുറിച്ച കാര്‍കിനോസ് ഹെല്‍ത്ത്കെയറില്‍ നിക്ഷേപകരായുള്ളവരില്‍ രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, റോണി സ്ക്രൂവാല, വിജയ് ശേഖര്‍ ശര്‍മ, ഭവിഷ് അഗര്‍വാള്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. കാര്‍കിനോസില്‍ ടാറ്റാ ഗ്രൂപ് 110 കോടി രൂപ നിക്ഷേപിക്കും. ആഗോള ക്ലിനികല്‍ സ്റ്റേജ് ബയോടെക്നോളജി കമ്പനിയായ റാകുടെന്‍ മെഡിക്കല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ സബ്സിഡിയറിയായ റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവ ന്യൂനപക്ഷ ഓഹരി പങ്കാളികളാണ്. എന്‍ഡിയ പാര്‍ട്ട്ണേഴ്സ് വെഞ്ചര്‍ കാപിറ്റല്‍ ഫണ്ടിനും കമ്പനിയില്‍ നിക്ഷേപം ഉണ്ട്.
ഇന്ത്യയില്‍ ഡിസ്ട്രിബ്യൂട്ടഡ് കാന്‍സര്‍ കെയര്‍ ശൃംഖലാ മാതൃകയ്ക്ക് തുടക്കം കുറിച്ച കാര്‍കിനോസ് കാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങളാണ് നിറവേറ്റുന്നത്. ഓങ്കോളജി രംഗത്ത് വിവിധ ആരോഗ്യ സേവന സ്ഥാപനങ്ങളുമായും പ്രൊഫഷണലുകളുമായും ചേര്‍ന്നു കമ്പനി പ്രവര്‍ത്തിക്കും. നവീന സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ ഇതിലൂടെ രോഗികള്‍ക്കു ലഭ്യമാക്കും.
കേരളത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലായി കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ, മൂന്നാര്‍ തുടങ്ങിയിടങ്ങളില്‍ കാര്‍കിനോസ് ഇതിനകം തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍ വിപുലമായി സേവനങ്ങള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കെട്ടിടത്തില്‍ മണിപൂര്‍ സര്‍ക്കാരുമായി സഹകരിച്ച് കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.