April 30, 2024

Login to your account

Username *
Password *
Remember Me

സൗജന്യ നേത്ര ചികിത്സാ സേവനങ്ങൾ സംഘടിപ്പിച്ച് എക്സ്പീരിയോൺ ടെക്‌നോളജീസ്‌

By organizing free eye care services  Experion Technologies By organizing free eye care services Experion Technologies
കൊച്ചി: ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഐ.ടി സര്‍വിസസ് കമ്പനിയായ എക്സ്പീരിയോണ്‍ ടെക്നോളജീസ് ചൈതന്യ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ സേവനങ്ങൾ സംഘടിപ്പിച്ചു . കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് അർഹരായ 65 രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയത്.
നിരവധി അപേക്ഷകൾ ലഭിച്ചതിനാൽ ആദ്യം തീരുമാനിച്ച 50 ശസ്ത്രക്രിയകളുടെ എണ്ണം അടിയന്തര ചികിത്സയുടെ ആവശ്യകത കണക്കിലെടുത്ത് 65 ആയി ഉയർത്തി. തിരുവനന്തപുരം (കേശവദാസപുരം, കരമന), എറണാകുളം (രവിപുരം, പാലാരിവട്ടം), കോട്ടയം, കൊല്ലം, തിരുവല്ല എന്നിവിടങ്ങളിലെ ഐ ഹോസ്പിറ്റലിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പരിശോധനയും ശസ്ത്രക്രിയയും നടന്നത്.
കമ്പനിയുടെ തുടക്കം മുതലുള്ള ‘കംപാഷൻ’ എന്ന സ്റ്റാഫ് സംരംഭത്തിലൂടെ വിദ്യാഭ്യാസം, മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, അനാഥരായ കുട്ടികളെ സഹായിക്കുക എന്നീ മേഖലകളിൽ സാമൂഹിക പിന്തുണ നിലനിർത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് എക്‌സ്പീരിയോണ്‍ എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു. സമൂഹത്തിന് നല്ലത് നൽകിക്കൊണ്ട് ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുക എന്ന ദൗത്യത്തിൽ എക്സ്പീരിയോൺ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.