November 22, 2024

Login to your account

Username *
Password *
Remember Me

തനിഷ്കിന്‍റെ ഭാരം കുറഞ്ഞ ആഭരണങ്ങളായ ഹൈ-ലൈറ്റ്സ് വിപണിയില്‍

Tanishq's lightweight jewelry  In the high-lights market Tanishq's lightweight jewelry In the high-lights market
കൊച്ചി: ടാറ്റയില്‍നിന്നുളള ഇന്ത്യയിലെ ഏറ്റവും വിപുലമായ ആഭരണ റീട്ടെയ്ല്‍ ബ്രാന്‍ഡായ തനിഷ്ക് സവിശേഷമായ ഭാരംകുറഞ്ഞ ആഭരണങ്ങളായ തനിഷ്ക് ഹൈ-ലൈറ്റ്സ് വിപണിയില്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്കിടയിലുള്ള വര്‍ദ്ധിച്ച താത്പര്യം കണക്കിലെടുത്തും ജെംസ്, ആഭരണ വ്യവസായമേഖലയിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് തനിഷ്ക് പുതിയ ഹൈ-ലൈറ്റ്സ് ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്.
ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും രൂപകല്‍പ്പനയും സാങ്കേതികവിദ്യയിലെ നൂതനകാര്യങ്ങളും നിര്‍മ്മാണ രീതികളും ഉപയോഗപ്പെടുത്തി കൂടുതല്‍ കാഠിന്യമുള്ളതും ശക്തവുമായ 22 കാരറ്റ് ആഭരണങ്ങളാണ് അവതരിപ്പിക്കുന്നത്.
ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി 3500-ല്‍ അധികം യൂണിറ്റുകളാണ് തനിഷ്ക് അവതരിപ്പിക്കുന്നത്. ഉയര്‍ന്നു വരുന്ന സ്വര്‍ണവിലയില്‍നിന്നും സംരക്ഷണം നല്കുന്നതിനും വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
കമ്മലുകള്‍, മോതിരങ്ങള്‍, വിവിധതരം മാലകള്‍, പെന്‍ഡന്‍റുകള്‍, വളകള്‍ എന്നിവയെല്ലാം തനിഷ്ക് ഹൈ-ലൈറ്റ്സ് ശേഖരത്തിലുണ്ട്. തനിഷ്കിന്‍റെ 380-ല്‍ അധികം വരുന്ന മെഗാ റീട്ടെയ്ല്‍ സ്റ്റോറുകളിലെയും അന്‍പതു ശതമാനം ആഭരണങ്ങളും 2023 സാമ്പത്തികവര്‍ഷത്തിന്‍റെ ഒന്നാം പാദത്തോടെ ഹൈ-ലൈറ്റ്സ് ആഭരണങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സവിശേഷമായ തനിഷ്ക് ഹൈ-ലൈറ്റ്സ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ ഡിവിഷന്‍ സിഇഒ അജോയ് ചാവ്ള പറഞ്ഞു.
നിത്യോപയോഗത്തിനും ആഘോഷാവസരങ്ങള്‍ക്കും വിവാഹത്തിനും കൂടുതല്‍ ലേയറുകളായി ആഭരണങ്ങള്‍ അണിയുന്നതിനും ബജറ്റിന്‍റെ പിരിമുറുക്കമില്ലാതെ വാങ്ങുന്നതിനും സാധിക്കുന്നവയാണ് ഭാരം കുറഞ്ഞ ആഭരണങ്ങള്‍. മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം ലഭിക്കുന്നുവെന്നതും ഉത്പന്നത്തിന്‍റെ സ്ഥിരതയും ബലവും കൂടുതലാണ് എന്നതുമാണ് ഭാരം കുറഞ്ഞ ആഭരണങ്ങളുടെ പ്രത്യേകത.
രൂപകല്‍പ്പനയിലെ വ്യത്യാസം, സാങ്കേതികമായ നൂതനത്വം, സ്വര്‍ണ അലോയിയുടെ ഉപയോഗം എന്നിവ വഴി ആഭരണങ്ങളുടെ ബലവും ഉറപ്പും 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിലൂടെ ഒരു മില്യണ്‍ ഉപയോക്താക്കളിലേയ്ക്ക് എത്തുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.