മുംബൈ: സ്കോഡ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ വിൽപന- സർവീസ് കേന്ദ ങ്ങളുടെ എണ്ണം 2020-ൽ 38 ആയിരുന്നെങ്കിൽ ഇപ്പോൾ 70 ആയി വർധിച്ചു.
മൂവാറ്റുപുഴ, കണ്ണൂർ, ഷിമോഗ, കരൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ ഈയിടെ ഷോറൂമുകളാരംഭിച്ചു. തിരുപ്പതി, കരീംനഗർ, ഗുൽബർഗ, ബല്ലാരി, അനന്തപ്പൂർ എന്നിവിടങ്ങളിലും ഡീലർഷിപ്പാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഷോറൂമുകളുടെ എണ്ണത്തിലുണ്ടായ 84 ശതമാനം വർധനവിലൂടെ ദക്ഷിണേന്ത്യയിലെ വിൽപനയിൽ 90 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളിസ് പറഞ്ഞു. സ്കോഡ കുഷാഖിന് ഇരുപതിനായിരത്തിലേറെ ബുക്കിങ് ലഭിക്കുകയും ചെയ്തു.