April 01, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മ്യൂസിയം ശാസ്ത്രതത്വങ്ങള്‍ എന്ന പുസ്തകം തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങി. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പുസ്തകാവതരണം നടത്തി. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്.അബു, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.കെ.ഉദയവര്‍മന്‍, പുരാരേഖ വകുപ്പ് അസി. ഡയറക്ടര്‍ പി.ബിജു എന്നിവര്‍ പങ്കെടുത്തു. 100 രൂപയാണ് പുസ്തകത്തിന്റെ വില.
മലപ്പുറം : സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ മലപ്പുറം പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ അഭിനയിച്ച കണ്ടതും കേട്ടതും എന്ന ഷോര്‍ട്ട് ഫിലീം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മനുഷ്യ ജീവിതത്തില്‍ കൊറോണ വരുത്തിവെക്കുന്ന ദുരന്തങ്ങളുടെയും പരസ്പര സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ബന്ധുവാര്, ശത്രുവാര് എന്ന സിരീസിനാണ് അവാര്‍ഡ്. മികച്ച നടന്‍ സമീര്‍ സി എച്ച്, മികച്ച നടി രമ്യ മോഹന്‍, സഹ നടന്‍ സിദ്ധീഖ് ബാബു, ക്യാമറ മജീദ് പൈത്തിനി , സംവിധാനം ഹനീഫ് രാജാജി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. പടം...സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്‍ട്ട് ഫിലീം മത്സരത്തിലെ അവാര്‍ഡുകള്‍ പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ ഏറ്റുവാങ്ങുന്നു
മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
വന്ധ്യതാ ചികിത്സാ രംഗത്ത് ഏറ്റവും ആധുനികമായ സേവനങ്ങള്‍ നല്‍കുന്ന സമഗ്ര ആരോഗ്യസേവനദാതാക്കളായ ഒയാസിസ് ഫെര്‍ട്ടിലിറ്റി ഈ വര്‍ഷം ലക്ഷ്യമിടുന്നക് ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയിലെ ഒന്നാം സ്ഥാനം.
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു.
തിരുവനന്തപുരം : ശാസ്ത്ര പുരോഗതിയും ഗവേഷണങ്ങളും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ രൂപാന്തരപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം : കോവിഡ് കാലത്ത് ആർക്കും സുരക്ഷിതരായി ആശങ്കയില്ലാതെ സന്ദർശിക്കാവുന്ന പൊതുവിടങ്ങൾ എന്നത് ആവശ്യമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍. ആശയുടെ(24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 36 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...