July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : ഗ്രീന്‍ സിമന്റ് കമ്പനിയും 13 ബില്യണ്‍ യു.എസ്. ഡോളറിന്റെആസ്തിയുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായതുമായ ജെ.എസ്.ഡബ്ല്യു സിമന്റ്,പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കാര്‍ഷിക മാലിന്യങ്ങള്‍ ജൈവവസ്തുക്കളായി ഉപയോഗിക്കുന്നതിനാണിത്. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോമാസ് അഗ്രഗേഷന്‍ ആന്‍ഡ് ഡെന്‍സിഫിക്കേഷന്‍ കമ്പനിയാണ്. ധാരണാപത്രം (എം.ഒ.യു.) അനുസരിച്ച്, പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് അതിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ജെ.എസ്.ഡബ്ല്യു. സിമന്റിന്റെ ക്ലിങ്കറൈസേഷനിലും ഗ്രൈന്‍ഡിംഗ് പ്രക്രിയയിലും ബയോമാസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളുടെ ഒരു സുസ്ഥിര വിതരണ ശൃംഖല നിര്‍മ്മിക്കും. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റങ്ങളുമായുള്ള ഞങ്ങളുടെ സഹകരണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ബയോമാസ് ഇന്ധനം അവതരിപ്പിക്കുന്നതിലൂടെ ബദല്‍ ഇന്ധന തന്ത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇത് നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാനും ഞങ്ങളെ പ്രാപ്തരാക്കുമെന്നു ജ.എസ്.ഡബ്ല്യു. സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു
ബംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കി.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന "വായനയുടെ വസന്തം " പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (16-03-22).
സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാന ഗൈഡന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന് 2022-23 സാമ്പത്തിക വര്ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാലുടൻ കുത്തിവെപ്പിനുള്ള നടപടികൾ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ വെല്ലുവിളി. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നു. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിലാണ് മസ്‌ക് എഴുതിയത് എന്നും ശ്രദ്ധേയം. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് മസ്‌ക് നല്‍കുന്നത്. യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്താണ് മസ്‌ക് സഹായിച്ചത്. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. ലോകത്തെങ്ങും മസ്‌കിന് വലിയ അഭിനന്ദമാണ് ട്വിറ്ററില്‍ കിട്ടിയത്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad